മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് ബഹ്‌റൈൻ അനുശോചന പരിപാടി സംഘടിപ്പിച്ചു

New Update
6322

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുസ്മരിച്ചു ഇന്ത്യൻ ഓവർസീസ് ബഹ്‌റൈൻ അനുശോചന പരിപാടി സംഘടിപ്പിച്ചു.ഐഒസി ബഹ്റൈൻ ചാപ്റ്റർ ശ്രീ മുഹമ്മദ് മൺസൂറിന്റെ ഓൺലൈൻ അനുശോചനത്തോടെ തുടക്കമിട്ട ചടങ്ങ് മൗന പ്രാർത്ഥനയോടെ തുടങ്ങുകയും ഉമ്മൻ ചാണ്ടിയുടെ അരനൂറ്റാണ്ടിന്റെ ചരിത്ര വീഡിയോ പ്രസന്റേഷൻ അവതരിപ്പിക്കുകയും ചെയ്തു.

Advertisment

തുടർന്ന് ഐ ഒ സി ജനറൽ സെക്രട്ടറി ബഷീർ അമ്പലയിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ ചടങ്ങിൽ ഐഒസി ഓർഗനൈസിംഗ് സെക്രട്ടറി ഖുർഷിദ് ആലം സ്വാഗതവും വർക്കിങ് കമ്മറ്റി അംഗം അനസ് റഹിം നന്ദിയും പറഞ്ഞു. ഡോ. പിവി ചെറിയാൻ, പ്രവാസി അവാർഡി സമ്മാൻ ജേതാവും മുതിർന്ന മാധ്യമ പ്രവർത്തകനുമായ സോമൻ ബേബി, മുൻ കേരളീയ സമാജം പ്രസിഡന്റ് കെ ജനാർദ്ദനൻ ഐ വൈ സി സി പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്ക്,വേൾഡ് മലയാളി കൗൺസിൽ പ്രതിനിധി ജിജു മുതിർന്ന പ്രവാസ കോൺഗ്രസ് പ്രവർത്തകൻ അജിത് കുമാർ, രാജസ്ഥാൻ അസോസിയേഷൻ ഭാരവാഹി ഗയാസുദ്ദീൻ അഹമ്മദ്,വൺ ബഹ്റൈൻ കോഡിനേറ്റർ ആന്റണി പൗലോസ്യു പി പി പ്രതിനിധി അനിൽ കുമാർ യു കെ,ഓൺലൈൻ വഴി സുബൈർ കണ്ണൂർകലാപ്രതിഭയും കോൺഗ്രസ് പ്രതിനിധിയുമായ ശിവകുമാർ കൊല്ലോറത്ത്കെഎംസിസി ഭാരവാഹി സലാം മമ്പാട്ടു മൂല,മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് എബി തോമസ്,കുടുംബ സൗഹൃദവേദി പ്രസിഡന്റ് ജേക്കബ് തേക്കിൻതോട്,ഒ ഐ സി സി മലപ്പുറം ജില്ലാ ഭാരവാഹി ബഷീർ തറയിൽ 
മാധ്യമ പ്രവർത്തകൻ ഇ വി രാജീവൻ,ബഹ്റൈൻ കേരള സോഷ്യൽ ഫോറം പ്രതിനിധി മുസ്തഫ അസീൽയു പി പി പ്രതിനിധി അൻവർ ശൂരനാട് കായംകുളം അസോസിയേഷൻ ഭാരവാഹി തോമസ് ഫിലിപ്പ്, ഐസിഎഫ് പ്രതിനിധി സി എച്ച് അഷ്‌റഫ്‌ ,മുഹറഖ് മലയാളി സമാജം പ്രസിഡന്റ് ശിഹാബ് കറുകപുത്തൂർ,ബി എം സി പ്രതിനിധി അൻവർ നിലമ്പൂർ,മലപ്പുറം പ്രവാസി അസോസിയേഷൻ പ്രതിനിധി മൻഷീർ,സാക്കിർ അലി രാജസ്ഥാൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ശേഷം തൽസമയം ഉമ്മൻ ചാണ്ടിയുടെ ഖബറടക്ക ചടങ്ങ് നേരിട്ട് പ്രദർശിപ്പിച്ചു

Advertisment