പ്രതിരോധ കാരാറിന് ശേഷം സാമ്പത്തിക സഹകരണ ചട്ടക്കൂട്: കൂടുതൽ  ഉഭയകക്ഷി   ഇടപാടുകളിലേക്ക് സൗദിയും  പാകിസ്ഥാനും

സൗദി കിരീടാവകാശിയും പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും തമ്മിൽ റിയാദിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് "ചട്ടക്കൂട്" രൂപവത്കരിച്ചത്

New Update
saudi

ജിദ്ദ:   ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഇസ്ലാമിക ഏകതയും സാഹോദര്യവും അടിസ്ഥാനമാക്കി കൂടുതൽ ശക്തവും വിപുലവുമായ ഉഭയകക്ഷി ബന്ധങ്ങളിലേക്ക്  നീങ്ങുകയാണ്  സൗദി അറേബ്യയും പാകിസ്ഥാനും. 

Advertisment

pakistan

ഏതാനും ദിവസങ്ങൾക്ക് മുമ്പ് റിയാദിൽ വെച്ച് നടന്ന  സൗദി - പാക്  ഉച്ചകോടി  ഇക്കാര്യത്തിൽ  വമ്പിച്ച മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്.

ഉച്ചകോടിയിൽ വെച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള "സാമ്പത്തിക സഹകരണത്തിന്റെ ചട്ടക്കൂട്"   ആരംഭിച്ചു.

Saudi Arabia FLAG

സൗദി കിരീടാവകാശിയും പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും തമ്മിൽ   റിയാദിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് "ചട്ടക്കൂട്" രൂപവത്കരിച്ചത്.  

കഴിഞ്ഞ എട്ട് പതിറ്റാണ്ടോളം കാലമായി നിലനിൽക്കുന്ന  സൗദി - പാക്  പങ്കാളിത്തത്തെ ആധാരമാക്കിയുള്ള  സാമ്പത്തിക സഹകരണം  സുസ്ഥിര പങ്കാളിത്തത്തെ അടയാളപ്പെടുത്തുന്നതായി  സൗദി കിരീടാവകാശി വിശേഷിപ്പിച്ചു.

രണ്ട് സഹോദര രാജ്യങ്ങളിലെയും  ജനങ്ങളുടെ  അഭിലാഷങ്ങൾ നിറവേറ്റുന്നതിനും അവരുടെ പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനുമായി വിവിധ സാമ്പത്തിക, വാണിജ്യ, നിക്ഷേപ മേഖലകളിൽ സുസ്ഥിരമായ ഒരു പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നതാണ്  സാമ്പത്തിക സഹകരണ ചട്ടക്കൂടിലൂടെ മുന്നോട്ട് വെക്കുന്നത്.

mohammad-bin-salaman

സാമ്പത്തിക, വ്യാപാരം, നിക്ഷേപം, വികസന മേഖലകളിലെ  മേത്തരം  പദ്ധതികൾ ഇരു രാജ്യങ്ങളും പര്യവേക്ഷണം  ചെയ്യും.

ഊർജ്ജം, വ്യവസായം, ഖനനം, വിവരസാങ്കേതികവിദ്യ, വിനോദസഞ്ചാരം, കൃഷി, ഭക്ഷ്യസുരക്ഷ തുടങ്ങിയ മുൻഗണനാ രംഗങ്ങളിൽ സ്വകാര്യ മേഖലയുടെ നിർണായക പങ്ക് വർദ്ധിപ്പിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം വർദ്ധിപ്പിക്കുക യെന്നതും  ചട്ടക്കൂടിൽ ഉൾപ്പെടുന്നു.

നിലവിൽ  സൗദിയും  പാകിസ്ഥാനും തമ്മിലുള്ള വൈദ്യുതി ഇന്റർകണക്ഷൻ പദ്ധതിക്കായി ഒരു ധാരണാപത്രത്തിൽ ഒപ്പുവയ്ക്കൽ, ഊർജ്ജ മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം എന്നിവ പോലുള്ള സംയുക്ത സാമ്പത്തിക പദ്ധതികളിൽ ഇരുവരും പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.

Pakistan

അതോടൊപ്പം,  സൗദി - പാക്  സുപ്രീം കോർഡിനേഷൻ കൗൺസിലിന്റെ ഒരു യോഗം വൈകാതെ  ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.

റിയാദിനും ഇസ്ലാമാബാദിനും നേരെയുള്ള ഏതെങ്കിലും ബാഹ്യ സായുധ ആക്രമണം ഇരുവർക്കുമെതിരായ ആക്രമണമായി കണക്കാക്കണമെന്ന  കാഴ്ചപ്പാടോടെയുള്ള  സംയുക്ത തന്ത്രപരമായ പ്രതിരോധ കരാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക കരാർ ഉണ്ടായതെന്നതും  ശ്രദ്ധേയമാണ്.  

കഴിഞ്ഞ സെപ്റ്റംബറിൽ ഒപ്പുവച്ച  സംയുക്ത സ്ട്രാറ്റജിക്  പ്രതിരോധ കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ  ഒന്നിക്കലായാണ് വിലയിരുത്തപ്പെടുന്നത്.    സംയുക്ത പ്രതിരോധത്തിനായി  ഇരുവരും  പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും അതുവഴി അവരുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള  നീക്കങ്ങളിലാണ് സൗദിയും പാകിസ്ഥാനും.

Advertisment