New Update
/sathyam/media/media_files/2025/11/02/pat-2025-11-02-14-42-57.jpg)
മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ കേരളപ്പിറവിയും, അതോടൊപ്പം പത്തനംതിട്ട ജില്ലയുടെ 43-ാമത് രൂപീകരണ ദിനവും വിപുലമായി ആഘോഷിച്ചു.
Advertisment
കലവറ റെസ്റ്റോറന്റിൽ വെച്ച് നടന്ന ആഘോഷപരിപാടികളിൽ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു.
അസോസിയേഷൻ സീനിയർ അംഗം ശ്രീ. മോനി ഓടികണ്ടത്തിൽ, സെക്രട്ടറി സുനു കുരുവിള എന്നിവർ ചേർന്ന് കേക്ക് മുറിച്ചു.
ചടങ്ങിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് മോൻസി ബാബു, ജോയിന്റ് സെക്രട്ടറി സിജി തോമസ്, ചാരിറ്റി കൺവീനർ ജെയ്‌സൺ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനിൽ രാഘവൻ, അനിൽ, ലിബി ജെയ്‌സൺ എന്നിവരും പങ്കെടുത്തു.
പ്രവാസലോകത്ത് ഒത്തുകൂടിയ ജില്ലയുടെ കൂട്ടായ്മ, കേരളപ്പിറവി ദിനത്തിൽ ജന്മനാടിന്റെ ഓർമ്മകൾ പങ്കുവെച്ചാണ് ആഘോഷം അവിസ്മരണീയമാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us