/sathyam/media/media_files/zgAqjrxbDd6v6IrJRYbh.jpg)
മക്ക: 'ബഹുസ്വരതയാണ് ഉറപ്പ് ' എന്ന പ്രമേയത്തിൽ മിനാ, തൻഈം , ജബൽ നൂർ ഐ സി എഫ് സെക്ടറുകൾ പൗരസഭകൾ വിളിച്ചു ചേർത്തു. ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായിറ്റായിരുന്നു പൗരസഭാ സംഗമങ്ങൾ.
ആധുനിക ജനാധിപത്യ മൂല്യങ്ങളിൽ പരമപ്രധാനമായ ബഹുസ്വരത ഇന്ത്യയുടെ ആത്മാവാണെന്നും ഭാഷ ,ദേശം,സംസ്കാരം,മതം, ജാതി, രാഷ്ട്രീയം തുടങ്ങിയ വൈവിദ്ധ്യങ്ങളെ ഉൾക്കൊള്ളാതെ ഏകശിലാത്മകതയെ അടിച്ചേൽപിക്കാനുള്ള ഏതൊരു നീക്കവും രാജ്യത്തിന്റെ അഖണ്ഡതയെയും കെട്ടുറപ്പിനെയും തകർക്കുമെന്ന് മിനാ സെക്ടർ പൗരസഭ അഭിപ്രായപ്പെട്ടു.
സെൻട്രൽ എജുക്കേഷൻ സെക്രട്ടറി ഹുസൈൻ കൊടിഞ്ഞി ഉദ്ഘാടനം നിർവഹിച്ചു. കിങ് അബ്ദുള്ള മെഡിക്കൽ സിറ്റി മലയാളി കൂട്ടായ്മ ഭാരവാഹി യഹ്‌യാ ആസഫലി മുഖ്യ പ്രഭാഷണംനടത്തി. സെക്ടർ പ്രസിഡന്റ് അബൂബക്കർ മിസ്ബാഹി അധ്യക്ഷത വഹിച്ചു.
ഭരണ ഘടനയുടെ ആമുഖ വായനയും ദേശീയ ഗാനാലാപനവും കൂട്ടമായി നടന്നു. പരിപാടിയിൽ അബൂബക്കർ പുലാമന്തോൾ, ബഷീർ നെടിയിരുപ്പ്, ലത്തീഫ് ലത്തീഫി, ഉസ്മാൻ പകര സംബന്ധിച്ചു. സിറാജ് വില്യാപ്പള്ളി സ്വാഗതവും അസ്‌കർ വല്ലുവാങ്ങാട് നന്ദിയും പറഞ്ഞു.
/sathyam/media/media_files/VmeRdHTmSLjaZ42VHfKr.jpg)
ഐ സി എഫ് തൻഈം സെക്ടർ പൗര സഭ , മതങ്ങൾക്കും ജാതി ചിന്തകൾക്കും കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങൾക്കും അതീതമായി രാജ്യത്ത് തിരഞ്ഞെടുക്കപ്പെടുന്ന സർക്കാറുകൾ നീതി പുലർത്തുമ്പോഴാണ് പൂർവ്വീകർ ജീവൻ ബലി നൽകി നേടിത്തന്ന സ്വാതന്ത്ര്യത്തിന് അർത്ഥമുണ്ടാവുകയുള്ളൂവെന്ന് അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് മുഹമ്മദ് സഅദിയുടെ അധ്യക്ഷതയിൽ മക്ക സെൻട്രൽ സംഘടനാ കാര്യ പ്രസിഡന്റ് സഈദ് സഖാഫി ഉദ്ഘാടനം നിർവ്വഹിച്ചു. സെൻട്രൽ ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് അസ്ഹരി സന്ദേശ പ്രഭാഷണം നിർവ്വഹിച്ചു. കെഎംസിസി പ്രതിനിധി സകീർ, നവോദയ പ്രതിനിധി ഫ്രാൻസിസ് ചവറ സംസാരിച്ചു.
ഭരണ ഘടനയുടെ ആമുഖ വായനക്ക് അബ്ദുള്ള കാക്കാടും ദേശീയ ഗാനാലാപനത്തിന് അബൂബക്കർ കണ്ണൂരും നേതൃത്വം നൽകി. സെക്ടർ സെക്രട്ടറി ഫഹദ് സ്വാഗതവും, ദഅവാ പ്രസിഡന്റ് ഷമീർ മദനി നന്ദിയും പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ടു "ബഹുസ്വരതയാണ് ഉറപ്പ് " എന്ന ശീർഷകത്തിൽ ഐ സി എഫ് ജബലുനൂർ സെക്ടർ 'പൗര സഭ' സംഘടിപ്പിച്ചു. ഇന്ത്യൻ മുസ്ലിംകളുടെ രാജ്യത്തോടുള്ള കൂറും ആത്മ ബന്ധവും ചോദ്യം ചെയ്യാൻ ഒരാൾക്കും അവകാശമില്ലെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വൈദേശികരോട് പൊരുതി നിന്നു ജീവനും സ്വത്തും ത്യജിച്ചവരാണ് ഇന്ത്യൻ മുസ്ലിംകളെന്നും ആ സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായു ആസ്വദിക്കാൻ എല്ലാ ഇന്ത്യക്കാർക്കും തുല്യാവകാശമുണ്ടെന്നും പൗര സഭ ഓർമ്മപ്പെടുത്തി.
സെക്ടർ എക്സികുട്ടീവ് മുഹമ്മദലി അംജദി ഭരണ ഘടനയുടെ ആമുഖം വായിച്ചു. ദേശീയ ഗാന ആലാപനത്തിന് റഹീം തൃശ്ശൂർ നേതൃത്വം നൽകി. ഷാഫി ബാഖവി, റഷീദ് അസ്ഹരി,അബൂബക്കർ കണ്ണൂർ, ജലീൽ സഖാഫി സംബന്ധിച്ചു. സെൻട്രൽ സഫ്‌വാ കോഡിനേറ്റർ സലാം ഇരുമ്പുഴി അധ്യക്ഷത വഹിച്ച പരിപാടിയിൽ നസീർ ചൊക്ലി സ്വാഗതവും ഗഫൂർ കോട്ടക്കൽ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us