/sathyam/media/media_files/2025/10/28/pazhamkulam-madhu-2025-10-28-14-23-48.jpg)
ജിദ്ദ: ഇന്ത്യയുടെ മതേതരത്വം അത്യന്തം അപകടകരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു അഭിപ്രായപ്പെട്ടു.
ജിദ്ദയിലെ ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ 33-ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി സർക്കാരിനൊപ്പം മതേതരത്വം നടിക്കുന്ന ഇടതുപക്ഷവും സംഘപരിവാർ അജണ്ടകൾക്ക് വഴങ്ങുകയാണെന്ന് കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
രാജ്യത്തെ ബിജെപി സർക്കാരിനെ കൂടാതെ, മതേതരത്വത്തിന്റെ പേര് പറഞ്ഞിരുന്ന ഇടതുപക്ഷവും ഇന്ന് സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നതിൽ മുന്നിട്ട് നിൽക്കുന്നു എന്ന ആശങ്കയും പഴകുളം മധു പങ്കുവെച്ചു.
സർക്കാർ എൻഇപി നടപ്പാക്കുന്നതിനായി പിഎം ശ്രീയിൽ ഒപ്പുവെച്ചത് വഴി, കേരളത്തിലെ വിദ്യാഭ്യാസ രംഗവും ആർ എസ് എസ് അജണ്ടകൾക്ക് തീറെഴുതിക്കൊടുത്തിരിക്കുകയാണെന്നും അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയായ കേരള സർക്കാർ, ഇനിയൊരു ഭരണം ലഭിക്കില്ല എന്ന തിരിച്ചറിവിൽ ആരാധനാലയങ്ങളെ വരെ കൊള്ളയടിക്കുകയാണെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു.
രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ച് മതേതരത്വം കാത്തുരക്ഷിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന ശ്രമങ്ങൾ വിജയം കാണുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/07/15/rahul-gandhi-untitledodi-2025-07-15-11-10-23.jpg)
ഇലക്ഷൻ കമ്മീഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സംശയത്തിൻ്റെ നിഴലിൽ നിൽക്കുമ്പോഴും ഇതിനെയെല്ലാം അതിജീവിച്ച് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തും.
വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് അതിശക്തമായ വിജയം നേടും. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രവാസലോകത്തെ ഒഐസിസിയുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. പത്തനംതിട്ട ജില്ലാ കമ്മറ്റി നാട്ടിൽ നടത്തിയ സഹായ പ്രവർത്തനങ്ങൾ കോൺഗ്രസിന് കരുത്തുപകരുന്നതാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് അയൂബ്ഖാൻ പന്തളത്തിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം ഒഐസിസി നാഷണൽ കമ്മറ്റി പ്രസിഡൻ്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.
ഒഐസിസി റീജിയണൽ കമ്മറ്റി പ്രസിഡൻ്റ് ഹക്കിം പാറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. അലി തേക്കുതോട്, അനിൽ കുമാർ പത്തനംതിട്ട, മനോജ് മാത്യു അടൂർ, അഷറഫ് അഞ്ചാലൻ, അസാബ് വർക്കല, ഷെരീഫ് അറയ്ക്കൽ, ഷെറഫ് പത്തനംതിട്ട തുടങ്ങിയവർ സംസാരിച്ചു. സുജു കെ രാജു ആയിരുന്നു പരിപാടികളുടെ അവതാരകൻ.
ചടങ്ങിൽ അലി തേക്കുതോട്, ചാക്കോ കുരുവിള എന്നിവരെ ആദരിച്ചു. വിലാസ് അടൂർ, സിയാദ് അബ്ദുള്ള, എബി കെ ചെറിയാൻ, സൈമൺ വർഗീസ്, ജോബി ടി ബേബി, സാബു ഇടിക്കുള, ലിജു ഏനാത്ത്, ഷിജോയ്, ഷാനവാസ്, നവാസ് ചിറ്റാർ, എബി ജോർജ്ജ്,അബ്ദുൽ മുനീർ എന്നിവർ നേതൃത്വം കൊടുത്തു.
തുടർന്ന് നടന്ന കലാസന്ധ്യയും നൃത്തങ്ങളും ആഘോഷ രാവിന് മാറ്റ് കൂട്ടി. ജിദ്ദയുടെ കലാകാരന്മാരായ മിർസ ഷെരീഫ്, ഡോ. മൊഹമ്മദ് ഹാരിസ്, ബൈജു ദാസ്, വിജേഷ് ചന്ദ്രു, ജോബി ടി ബേബി, മുംതാസ് അബ്ദുറഹ്മാൻ, സോഫിയ സുനിൽ, നാണി, വിവേക്, ഷറഫ് എന്നിവർ ഉൾപ്പെട്ട സംഘം ഗാനങ്ങൾ ആലപിച്ചു.
നർത്തകി ശ്രീധ ടീച്ചറും സംഘവും അവതരിപ്പിച്ച നൃത്തവും ശ്രദ്ധേയമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us