Advertisment

ലോക ഫിസിയോ തെറോപ്പി ദിനം കെ എം സി സിയും ഫിസിയോ ഫോറവും സംയുക്തമായി ആചരിച്ചു

ആധുനിക ചികിത്സ രംഗത്തും പ്രത്യേകിച്ച് പ്രവാസികൾ ദിനേന നേരിടുന്ന ശാരീരിക അസ്വസ്ഥതകളിലും ഫിസിയോ ചികിത്സാരീതിയുടെ പ്രാധാന്യം എത്രമാത്രം പ്രശക്തമാണ് എന്ന് ബോദ്ധ്യപ്പെടുന്ന രീതിയിലാണ് ക്യാമ്പിലെ രണ്ട് ഘട്ടങ്ങളിലായി നടത്തിയ ബോധവത്കരണത്തിലൂടെ സാദ്ധ്യമായത്.

New Update
physiotherapy awareness

മനാമ: ലോക ഫിസിയോ തെറാപ്പി ദിനമായ സെപ്റ്റംബർ എട്ട് ന് ഫിസിയോ ദിനാചരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെ എം സി സി ബഹ്റൈനും, ബഹ്റൈൻ കേരള ഫിസിയോ ഫോറവും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ ക്യാമ്പും സൗജന്യ പരിശോധനയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Advertisment

കെ എം സി സി വൈസ് പ്രസിഡന്റ് ഷാഫി പറക്കട്ടയുടെ അദ്ധ്യക്ഷതയിൽ കെ എം സി സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ച ക്യാമ്പിന് ഫിസിയോ ഫോറം പ്രസിഡന്റ് ഡോ. ശ്രീദേവി, കെ എം സി സി വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര, ഫിസിയോ ഫോറം സെക്രട്ടറി ഡോ. നൗഫൽ, കെ എം സി സി ഓർഗനൈസിങ് സെക്രട്ടറി കെ പി മുസ്തഫ, കെ എം സി സി സെക്രട്ടറി കെ കെ സി മുനീർ , ഫിസിയോ ഫോറം ട്രഷറർ ഡോ. റിയാസ്, ഡോ. അനസ് മുല്ലത്ത് തുടങ്ങിയവർ ആശംസകളർപ്പിച്ചു.

ആധുനിക ചികിത്സ രംഗത്തും പ്രത്യേകിച്ച് പ്രവാസികൾ ദിനേന നേരിടുന്ന ശാരീരിക അസ്വസ്ഥതകളിലും ഫിസിയോ ചികിത്സാരീതിയുടെ പ്രാധാന്യം എത്രമാത്രം പ്രശക്തമാണ് എന്ന് ബോദ്ധ്യപ്പെടുന്ന രീതിയിലാണ് ക്യാമ്പിലെ രണ്ട് ഘട്ടങ്ങളിലായി നടത്തിയ ബോധവത്കരണത്തിലൂടെ സാദ്ധ്യമായത്. ഡോ. നൗഫലും ഡോ. അമ്പിളിയും ക്ലാസുകൾക്ക് നേതൃത്വം നൽകി.

തുടർന്ന് സംഘടിപ്പിച്ച സൗജന്യ പരിശോധനയിലൂടെ തങ്ങളനുഭവിച്ചു കൊണ്ടിരിക്കുന്ന ശാരീരിക വേദനകളിൽ മേൽ പരിഹാരമായി പാലിക്കേണ്ട ജീവിതചര്യകളും വ്യായാമമുറകളും ഡോക്ടർമാർ പകർന്നു നൽകിയത് പ്രവാസികളായ ഒട്ടനവധി സഹോദരി സഹോദരന്മാർക്ക് പുതിയൊരു അനുഭമമായി.

ആദ്യമായി ബഹ്റൈനിൽ സംഘടിപ്പിച്ച ഫിസിയോ ക്യാമ്പിൽ സൗജന്യമായി നടത്തിയ ഓൺലൈൻ റജിട്രേഷൻ മുഖേന നൂറ്റി അമ്പതോളം പേർ ഹാജറായി. ബോധവത്കരണത്തിനും പരിശോധനയ്ക്കും ഡോക്ടർമാരായ ശശി, നദീർ, ഷഹഷാദ്, വിനയ്, ഉബൈദ്, ശ്യം, ആദർശ്, ബിന്നി, ഷഹീമ, സോജി മോൾ,ഷെറിൻ, അഫീദ, ഷാഹിമ, ഹുസ്ന, അമൃത എന്നിവർ നേതൃത്വം നൽകി. കെ എം സി സി വൈസ് പ്രസിഡന്റ് ഗഫൂർ കൈപമംഗലം സ്വാഗതവും കെ എം സി സി സെക്രട്ടറി റഫീഖ് തോട്ടക്കര നന്ദിയും പറഞ്ഞു

bahrain news physiotherapy
Advertisment