/sathyam/media/media_files/2026/02/05/whatsapp-i-2026-02-05-21-05-58.jpeg)
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മൂന്നാമത്തെ പരിപാടിയായ ‘കളിത്തട്ട്’ പഴമയുടെ നിറവും രുചിയും നിറഞ്ഞ വിവിധ പരിപാടികളോടെ വിപുലമായി അരങ്ങേറി. മറവിയിലേക്കാണ്ടുപോയ പഴയകാല കളികളും നാടൻ രുചികളും കോർത്തിണക്കി ‘ഓർമകളുടെ മുറ്റത്തേക്ക് സ്വാഗതം’ എന്ന ശീർഷകത്തോടെ നടത്തിയ പരിപാടികൾ, പുതുതലമുറയ്ക്ക് കൗതുകവും പഴയ തലമുറയ്ക്ക് ഓർമ്മകളിലേക്കുള്ള ഒരു മധുരയാത്രയും സമ്മാനിച്ചു.
കുളംകര, ചാക്കിലോട്ടം, പൂ പറിക്കാൻ പോരുമോ, കുല കുല മുന്തിരി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, മ്യൂസിക്കൽ ക്യാപ്, വളയം മാറ്റൽ, ഓർമ്മപരീക്ഷ, ഷൂട്ടൗട്ട്, മിഠായി പെറുക്കൽ, ചട്ടിയും പന്തും, ലെമൺ സ്പൂൺ, അന്താക്ഷരി തുടങ്ങിയ പതിനഞ്ചിലധികം കളികളിലൂടെ കുട്ടികളും കുടുംബങ്ങളുമടങ്ങുന്ന പ്രവർത്തകർ ആവേശത്തോടെ പങ്കെടുത്തു.
കഞ്ഞിയും പയറും, കപ്പയും കാന്താരിയും, ഉപ്പിലിട്ടത്, കടലവറുത്തത് എന്നിവ ഉൾപ്പെടെയുള്ള നാടൻ വിഭവങ്ങൾ പരിപാടിക്ക് പഴമയുടെ രുചിനൽകി ആഘോഷാന്തരീക്ഷവും പകർന്നു.
മലാസ് സൺലൈറ്റ് ഇന്റർനാഷണൽ സ്കൂളിൽ അരങ്ങേറിയ പരിപാടികൾക്ക് കേളി സിൽവർജുബിലീ സംഘാടക സമിതി ചെയർമാൻ ഷാജി റസാഖ് ആമുഖ പ്രസംഗം നടത്തി തുടക്കം കുറിച്ചു.
കേളി ആക്ടിങ് പ്രസിഡന്റ് ഗഫൂർ ആനമാങ്ങാട് അധ്യക്ഷനായ ചടങ്ങ് രക്ഷാധികാരിയും ആക്ടിങ് സെക്രട്ടറിയുമായ സീബ കൂവോട് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, കേളി കുടുംബവേദി പ്രസിഡന്റ് പ്രിയാ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, കേളി ജോയിന്റ് ട്രഷറർ സുനിൽ സുകുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
കേളി ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി ചൊല്ലിക്കൊടുത്ത മാനവീക പ്രതിജ്ഞയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. മഞ്ഞ, ചുവപ്പ്, നീല, പച്ച എന്നീ നാല് സംഘങ്ങളായി തിരിഞ്ഞാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. സീബ കൂവോട്, റഫീഖ് ചാലിയം, സതീഷ് കുമാർ, ഷബി അബ്ദുൽസലാം എന്നിവർ ഉൾപ്പെട്ട സ്ക്രീനിംഗ് കമ്മിറ്റി കളികൾ നിയന്ത്രിച്ചു.
മധു ബാലുശ്ശേരി സ്വാഗതവും സിൽവർ ജൂബിലി കൺവീനർ സുനിൽ കുമാർ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us