കുഞ്ഞൂഞ്ഞിന് യുകെയിലെ മാലാഖമാരുടെ പ്രണാമം; മാഞ്ചസ്റ്ററിലെ ക്ലയർ മൗണ്ട്, ഏയ്ഞ്ചൽ മൗണ്ട് നഴ്സിംഗ് ഹോമുകളിലെ ജീവനക്കാരും കുടുംബാംഗങ്ങളും ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു

New Update
oommen chandy remembrance

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ ക്ലയർ മൗണ്ട്, ഏയ്ഞ്ചൽ മൗണ്ട് നഴ്സിംഗ് ഹോമുകളിലെ ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം ഇന്ന് ഞായറാഴ്ച മാഞ്ചസ്റ്റർ മിഡിൽട്ടണിൽ. സമാനതകളില്ലാത്ത ജനകീയനും ജനപ്രീയനുമായി നമ്മുടെ ഇടയിൽ നിറഞ്ഞു നിന്നിരുന്ന ഉമ്മൻ ചാണ്ടി സാറിന് യുകെയിലെ മാലാഖമാരുടെ പ്രണാമം. 

Advertisment

ഒരു നഴ്സിംഗ് സ്ഥാപനത്തിലെ ജീവനക്കാരും കുടുംബാംഗങ്ങളും ചേർന്ന് ജനകീയനായ ഒരു നേതാവിന് അനുസ്മരണ യോഗം സംഘടുപ്പിക്കുന്നത് ഇതിനോടകം തന്നെ യുകെയിലുടനീളം വാർത്തയായിട്ടുണ്ട്. കക്ഷി രാഷ്ട്രീയ ഭേദമന്യേ 'ഉമ്മൻ ചാണ്ടി' എന്ന ഒരു വിളിപ്പാടകലെ സാധാരണക്കാർക്ക് ആശ്വാസവും പ്രതീക്ഷയും പകർന്നിരുന്ന പ്രീയ നേതാവിന്റെ വേർപാടിൽ അനുശോചനം അർപ്പിച്ചുകൊണ്ട് മാഞ്ചസ്റ്ററിലെ ക്ലയർ മൗണ്ട്, ഏയ്ഞ്ചൽ മൗണ്ട് നഴ്സിംഗ് ഹോമുകളിലെ ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും നേതൃത്വത്തിൽ അനുസ്മരണ യോഗം 'കുഞ്ഞൂഞ്ഞിന് യുകെയിലെ മാലാഖമാരുടെ പ്രണാമം' ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ക്ലയർ മൗണ്ട്  നഴ്സിംഗ് ഹോം ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

ജന നന്മക്ക് വേണ്ടി ജീവിച്ച് സ്വന്തം ജീവിതം തന്നെ സന്ദേശമാക്കിയ മനുഷ്യസ്നേഹിയായ ജന നായകൻ ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായാണ് അനുസ്മരണ ചടങ്ങ് സംഘടുപ്പിക്കുന്നതെന്നും കക്ഷി രാഷ്ട്രീയ ഭേദമന്യേ ക്ലയർ മൗണ്ട്, ഏയ്ഞ്ചൽ മൗണ്ട് നഴ്സിംഗ് ഹോമിലെ  എല്ലാ ജീവനക്കാരേയും കുടുംബാംഗങ്ങളേയും അനുസ്മരണ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായും സ്ഥാപനങ്ങളുടെ ഉടമ ഷൈനു മാത്യൂസ് പറഞ്ഞു. 

Advertisment