കലിഫോർണിയ: കലിഫോർണിയയിൽ നാലാമതൊരു കാട്ടുതീ കൂടി പ്രഖ്യാപിച്ചു. പ്രഖ്യാതമായ ഹോളിവുഡ് ഹിൽസിൽ 10 ഏക്കറിൽ ആളിക്കത്തുന്ന കാട്ടുതീയ്‌ക്കു പേര് സൺസെറ്റ് ഫയർ. ചൊവാഴ്ച ആരംഭിച്ച കാട്ടുതീകളിൽ 28,000 ഏക്കർ അഥവാ 44 ചതുരശ്ര മൈൽ കത്തി നശിച്ചു. 340,000 പേർക്ക് വൈദ്യുതി ഇല്ല. എണ്ണമറ്റ വീടുകളും കെട്ടിടങ്ങളും കത്തിയമർന്നു. അഞ്ചു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഗവർണർ ഗവിൻ ന്യൂസം 600 നാഷനൽ ഗാർഡുകളെ വിന്യസിച്ചു.
ഹോളിവൂഡ് ഹിൽസിൽ അടിയന്തരമായി ഒഴിപ്പിക്കൽ ആരംഭിച്ചിട്ടുണ്ട്. ഡോൾബി തിയറ്റർ, ടി സി എൽ ചൈനീസ് തിയറ്റർ, ടി സി എൽ ചൈനീസ് തിയറ്റർ, ഹോളിവുഡ് റൂസ്‌വെൽറ്റ്, ഹോളിവുഡ് ബൗൾ, വിറ്റ്‌ലി ഹൈറ്റ്സ് എന്നിങ്ങനെ പ്രസിദ്ധമായ ഇടങ്ങൾക്കു സമീപമാണ് തീ കത്തുന്നത്.
റൺയോൺ കാൻയോൺ, വാറ്റിൽസ് പാർക്ക് എന്നിവയ്ക്കു മദ്ധ്യേ ആണ് 10 ഏക്കർ കത്തുന്നത്. പാലിസെഡ്‌സ് ഫയർ 17,234 ഏക്കർ (27 ചതുരശ്ര മൈൽ) ആണ് നശിപ്പിച്ചത്. ചൊവാഴ്ച ആരംഭിച്ച തീ 36 മണിക്കൂർ പിന്നിട്ടിട്ടും നിയന്ത്രണ വിധേയമായില്ല.
ലോസ് ആഞ്ജലസിന് കിഴക്കു പാസഡീന-അൾട്ടദീന മേഖലയിൽ കത്തുന്ന ഈറ്റണ് ഫയർ 10,600 ഏക്കർ സ്ഥലത്തെ ബാധിച്ചു: 16.5 ചതുരശ്ര മൈൽ.സാൻ ഫെര്ണാണ്ടോയ്ക്കു വടക്കു സിൽമാറിൽ ആളുന്ന ഹർസ്‌റ് ഫയർ കുറെയൊക്കെ നിയന്ത്രിക്കാൻ കഴിഞ്ഞു. 855 ഏക്കറിലാണ് (1.3 ചതുരശ്ര മൈൽ) അഗ്നിബാധ.