വാഷിങ്ടന്‍: കാന്‍സറിനെ അതിജീവിച്ച ഡി.ജെ.ഡാനിയേല്‍ എന്ന 13 വയസ്സുകാരന്‍ ആണ്‍കുട്ടിയെ യുഎസിലെ സീക്രട്ട് സര്‍വീസിലെ ഓണററി അംഗമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അര്‍ബുദത്തോട് പോരാടുന്ന ഡാനിയേലിന് മാസങ്ങള്‍ മാത്രമേ ജീവിക്കാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചെറുപ്പം മുതല്‍ പൊലീസ് ഓഫിസര്‍ ആകണമെന്നായിരുന്നു കുട്ടിയുടെ ആഗ്രഹം.
പിന്നാലെയാണ് കുട്ടിയുടെ ആഗ്രഹം നിറവേറ്റാന്‍ ട്രംപ് നടപടി കൈക്കൊണ്ടത്. സംയുക്ത സെഷനില്‍ വച്ച് സീക്രട്ട് സര്‍വീസ് ഡയറക്ടര്‍, ഡിജെയ്ക്ക് ഓണററി അംഗത്തിനുള്ള ബാഡ്ജ് നല്‍കി.
''2018ലാണ് ഡിജെയ്ക്ക് അര്‍ബുദം സ്ഥിരീകരിക്കുന്നത്. 5 മാസം മാത്രമേ ജീവിക്കൂ എന്നാണ് അന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ ഡിജെ അതിനെയെല്ലാം തോല്‍പ്പിച്ചു. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ അവന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം നിറവേറ്റാനുള്ള ശ്രമത്തിലായിരുന്നു ഡിജെയും അദ്ദേഹത്തിന്റെ അച്ഛനും.
അതിനൊണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. ഡിജെ യുഎസിലെ സീക്രട്ട് സര്‍വീസിലെ ഓണററി അംഗമാക്കിയിരിക്കുകയാണ്'' സംയുക്ത സെഷനെ അഭിസംബാധന ചെയ്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ടെക്‌സസിലെ സാന്‍ അന്റോണിയോയിലാണ് ഡിജെ ജനിച്ചത്. 2018ലാണ് തലച്ചോറിലും സുഷുമ്‌നാ നാഡിയിലും ഡിജെയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഇതുവരെ തലച്ചോറില്‍ 13 ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ട്.
സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ ഷോണ്‍ കറനോട് കുട്ടിയെ സീക്രട്ട് സര്‍വീസിലെടുക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചിരുന്നു.