ടെക്സസ് : ഡ്രിഫ്റ്റ്‌ഫുഡിൽ പെൺക്കുട്ടിയെ കൗമാരക്കാൻ വെടിവച്ചുകൊന്നു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് 14 വയസ്സുള്ള ആൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തതായി ഷെരീഫ് ഓഫിസ് അറിയിച്ചു.
ജനുവരി 28ന് വൈകുന്നേരം 4 മണിയോടെ, ഡ്രിഫ്റ്റ്‌വുഡിലെ കന്ന ലില്ലി സർക്കിളിലുലെ വീട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ഹെയ്‌സ് കൗണ്ടി ജുവനൈൽ ഡിറ്റൻഷൻ സെന്ററിലേക്ക് കൊണ്ടുപോയി.
ജനുവരി 29 ന്, ട്രാവിസ് കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് പോസ്റ്റ്‌മോർട്ടം നടത്തി കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ socid@hayscountytx.gov എന്ന ഇമെയിൽ വിലാസത്തിൽ അന്വേഷകരെ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.