ലാനാ പതിനാലാമത് വൈജ്‌ഞാനിക സമ്മേളനത്തിനു ഡാലസിൽ തുടക്കമായി

New Update
Vv

ഡാലസ്: ഡാലസ് ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാനാ)യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനാലാമത് വൈജ്‌ഞാനിക സമ്മേളനത്തിന് റജിസ്ട്രേഷൻ, പരിചയം പുതുക്കൽ, ഉച്ചഭക്ഷണം എന്നിവയോടെ തുടക്കമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഡോ. എം.വി. പിള്ളയുടെ "കൈയെഴുത്തുകൾ: കാലം, വിചിത്രം, ചരിത്രവും ജീവിതകഥകളും' എന്ന പ്രഭാഷണവും തുടർന്ന് സജി ഏബ്രഹാമിന്റെ 'ചരിത്രകാരനായി വരൂ... ദാ, സാഹിത്യം വിളിക്കുന്നു' എന്ന പ്രഭാഷണം നടന്നു.

Advertisment

4:30 മുതൽ 5:45 വരെ 'മഷി പൂണ്ട കവിതകൾ' എന്ന കവിതാവായനാ സെഷനിൽ മോഡറേറ്റർമാരായി ജെ.സി.ജെ., ബിന്ദു ടി.ജെ., സന്തോഷ് പാല എന്നിവർ പ്രവർത്തിച്ചു. വിവിധ കവിതകളും കൃതികളും അവതരിപ്പിച്ചവരിൽ ജോസ് ഓച്ചാലിൽ, ജോസൻ ജോർജ്, ജോസ് ചെറിയപ്പുറം, ഫ്രാൻസിസ് തോട്ടത്തിൽ, ഷാജു ജോൺ, അനൂപ ഡാനിയൽ, സിനി പണിക്കർ, ഉമ സജി, റഹിമാബി മൊയ്ദീൻ, ഗൗതം കൃഷ്‌ണ സജി, അനസ്വരം മാമ്പിള്ളി, ഉഷ നായർ, ഉമ ഹരിദാസ് എന്നിവർ ഉൾപ്പെടുന്നു.

ഷാജു ജോൺ (കൺവൻഷൻ കമ്മിറ്റി അധ്യക്ഷൻ) സ്വാഗതം ആശംസിച്ചു. ലാനാ പ്രസിഡന്റ് ശങ്കർ മന അധ്യക്ഷത വഹിച്ചു.സജി ഏബ്രഹാം ഉദ്ഘാടനപ്രസംഗം നടത്തി.പുസ്‌തക പ്രകാശനം സജി ഏബ്രഹാം നിർവഹിച്ചു.ആശംസാപ്രസംഗത്തിനു ശേഷം നിർമല ജോസഫ് നന്ദി പറഞ്ഞു.

എം.എസ്.ടി. നമ്പൂതിരി, ഏബ്രഹാം തെക്കേമുറി, റിനി മമ്പലം, അജയകുമാർ ദിവാകരൻ, എം.ടി. വാസുദേവൻ നായർ, പ്രഫ. എം.കെ. സാനു എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഹരിദാസ് തങ്കപ്പൻ പ്രസംഗിച്ചു.

Advertisment