/sathyam/media/media_files/2025/01/16/11ccyKHBrxkINAE94GEH.jpg)
15 വയസ്സുള്ള കുട്ടിയുടെ വെടിയേറ്റ് 17 വയസ്സുള്ള സഹോദരൻ മരിച്ചു. വെടിയേറ്റ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതം മൂലം പിതാവും മരിച്ചു.ടെക്സസ് സിറ്റിയിലാണ് സംഭവം നടന്നത്.
ജോഷ്വ ഗോൺസാലസ് എന്ന 17കാരനെയാണ് 15 വയസ്സുള്ള സഹോദരൻ അബദ്ധത്തിൽ വെടിവച്ചത്. ജൂലിയൻ ജെയ് ഗോൺസാലസ് എന്ന പിതാവാണ് മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചത്. ജെയ് ഗോൺസാലസ് ടെക്സസ് സിറ്റിയിലെ ആർട്ടിസ്റ്റിക് ഇമേജ് ടാറ്റൂ സ്റ്റുഡിയോയുടെ ഉടമയായിരുന്നു.
15 വയസ്സുകാരൻ അബദ്ധത്തിലാണ് സഹോദരനെ വെടിവച്ചതെന്നും ഇത് നേരിൽ കണ്ടതാണ് പിതാവിന് ഹൃദയാഘാതം അനുഭവപ്പെടാൻ കാരണമെന്നും ടെക്സസ് സിറ്റി പൊലീസ് മേധാവി ലാൻഡിസ് ക്രേവൻസ് പറഞ്ഞു. ഡിറ്റക്ടീവുകൾ 15കാരനെ ചോദ്യം ചെയ്തു. കുട്ടിക്കെതിരെ നിലവിൽ കേസ് എടുത്തിട്ടില്ല. ഇപ്പോൾ കുട്ടിയെ അമ്മയുടെ കൂടെ വീട്ടിലേക്ക് പറഞ്ഞുവിട്ടതായും പൊലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us