അമേരിക്കയിലെ അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന 15-ാം വാർഷിക സമ്മേളനം ഒക്ടോബർ 16 മുതൽ 19 വരെ

New Update
Ggg

അമേരിക്കയിലെ അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന 15-ാമത് വാർഷിക സമ്മേളനം 'അറൈസ് ആൻഡ് ഷൈൻ 2025' ഒക്ടോബർ 16 മുതൽ 19 വരെ സണ്ണിവേലിലെ അഗാപെ ചർച്ചിൽ നടക്കും.

Advertisment

ഒക്ടോബർ 16 മുതൽ 19 വരെ എല്ലാ ദിവസവും വൈകിട്ട് 6:30 മുതൽ 9:30 വരെയാണ് സമ്മേളനം. ഒക്ടോബർ 19 രാവിലെ 11ന് പ്രത്യേക യോഗം ഉണ്ടായിരിക്കും. പ്രമുഖ സുവിശേഷകരായ റവ. ഡോ. സാബു വർഗീസ്, റവ. ഡോ. ജെയിംസ് മരോക്കോ, പ്ര. കെ. ജെ തോമസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. അഗാപെ വർഷിപ് ടീം സംഗീതത്തിനും ആരാധനയ്ക്കും നേതൃത്വം നൽകും. അഗാപെ ടിവിയിലൂടെ പരിപാടികൾ തത്സമയം പ്രക്ഷേപണം ചെയ്യും. 

കൂടുതൽ വിവരങ്ങൾക്ക്: പ്ര. ജോൺ എബ്രഹാം – 214-755-1569, പ്ര. സാംസൺ തോമസ് – 972-362-8966

Advertisment