ടെക്‌സസിൽ കവർച്ചാശ്രമത്തിനിടെ 16 വയസ്സുകാരൻ വെടിയേറ്റു മരിച്ചു

New Update
V

ടെക്സസ്: കാരൾട്ടണിൽ യുവാവിനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ 16 വയസ്സുകാരൻ വെടിയേറ്റു മരിച്ചു. ജനുവരി 5ന് വൈകിട്ടായിരുന്നു സംഭവം. അഞ്ച് കൗമാരക്കാടങ്ങുന്ന സംഘം ലഹരിമരുന്ന് ഇടപാടിനെന്ന വ്യാജേന 20 വയസ്സുകാരനായ യുവാവിനെ കാണാൻ എത്തി. എന്നാൽ യുവാവിനെ തോക്കുചൂണ്ടി കൊള്ളയടിക്കാനായിരുന്നു ഇവരുടെ പദ്ധതി എന്ന് പൊലീസ് പറഞ്ഞു.

Advertisment

സംഘത്തിലെ 16 വയസ്സുകാരൻ തോക്ക് പുറത്തെടുത്തതോടെ, 20-കാരൻ സ്വയരക്ഷയ്ക്കായി തിരികെ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ കൗമാരക്കാരൻ ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. മരിച്ച കുട്ടിയോടൊപ്പമുണ്ടായിരുന്ന മറ്റ് നാല് കൗമാരക്കാർക്കെതിരെ പൊലീസ് കവർച്ചാക്കുറ്റം ചുമത്തി. സ്വയരക്ഷയ്ക്കായി വെടിവച്ച 20-കാരനെതിരെ നിലവിൽ കേസുകളൊന്നും എടുത്തിട്ടില്ല.

Advertisment