ഡാലസില്‍ 162 കിലോഗ്രാം ലഹരിമരുന്നുകളും വൻ തുകയും ആയുധവും പിടിച്ചെടുത്തു

New Update
Ggg

ഡാലസ്: വെസ്റ്റ് ഓക്ക് ക്ലിഫ് ഭാഗത്ത് ഡാലസ് പൊലീസ് നടത്തിയ റെയ്ഡിൽ 162 കിലോഗ്രാം മെത്ത്‌അംഫെറ്റാമിൻ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും വൻ തുകയും ആയുധവും പിടിച്ചെടുത്തു. ഒക്ടോബർ ആദ്യവാരം നടന്ന ഈ റെയ്ഡുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Advertisment

ലഹരിമരുന്ന് കടത്തുകാരനെക്കുറിച്ചുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. പടിഞ്ഞാറൻ പട്രോൾ ടീം ഒരു ട്രാഫിക് സ്റ്റോപ്പിനിടെ വാഹനം പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് ശേഖരവും ഒരു ലക്ഷം ഡോളർ തുകയും ഒരു തോക്കും കണ്ടെത്തിയത്.

'160 കിലോയ്ക്ക് മുകളിൽ ലഹരിമരുന്ന് പിടികൂടുന്നത് വലിയൊരു വിജയം തന്നെയാണ്,' ഡെപ്യൂട്ടി ചീഫ് കൈലി ഹോക്സ് പ്രതികരിച്ചു. 'ക്രൈം കുറയ്ക്കുന്നതിൽ സമൂഹ സഹായം നമ്മുക്ക് നിർണായകമാണ്,' അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്.

Advertisment