യുഎസിലെ ബർലെസൺ പാർക്കിൽ 17 കാരൻ കൊല്ലപ്പെട്ട സംഭവം: 4 പേർ അറസ്റ്റിൽ

New Update
G

ടെക്സസ്: ബർലെസൺ പാർക്കിൽ വച്ച് നടന്ന വെടിവയ്പ്പിൽ 17-കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നാല് കൗമാരക്കാരെ അറസ്റ്റ് ചെയ്ത് കൊലപാതക കുറ്റം ചുമത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രി ബെയ്‌ലി ലേക്കിൽ വച്ച് ലഹരിമരുന്ന് ഇടപാടിനിടെയാണ് വെടിവയ്പ്പുണ്ടായത്.

Advertisment

കെയിഗൻ റോബർട്ട് ക്രിസ്റ്റ് എന്ന 17-കാരനാണ് കൊല്ലപ്പെട്ടത്. വാഹനത്തിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ ഇയാൾ മരിച്ചു. മറ്റൊരു 17-കാരന് കാലിന് പരുക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. കേസിൽ 17 വയസ്സുള്ള വയറ്റ് ലിൻ ജേക്കബ്‌സ് ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്‌തു. കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങളാണ് ജോയൽ ഫാബിയൻ ഗാർഷ്യ, ജൂലിയോ അദാൻ ഡുവർട്ടെ എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

വയറ്റ് ലിൻ ജേക്കബ്‌സിനും കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങളുണ്ട്. കൂടാതെ, ഗുസ്താവോ ഗിൽ ജൂനിയറിനെ ക്രിമിനൽ സംഘത്തിൽ ഏർപ്പെട്ടതിന് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. നാല് പ്രതികളും ജോൺസൺ കൗണ്ടി ജയിലിലാണ്. പ്രതികൾക്ക് 1.25 മില്യൻ ഡോളർ വരെയാണ് ജാമ്യത്തുക നിശ്ചയിച്ചിരിക്കുന്നത്.

Advertisment