/sathyam/media/media_files/2025/01/23/Bl3o5bZY4nTyx5LEXrKE.jpg)
വാഷിങ്ടൻ ഡിസി: അമേരിക്കയിൽ നിയമാനുസൃത രേഖകളില്ലാത്ത 18,000 ത്തോളം ഇന്ത്യക്കാർ നാടുകടത്തൽ ഭീഷണിയിൽ. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്‍റെ (ഐസിഇ) കണക്കുകൾ പ്രകാരം, അന്തിമ നീക്കം ചെയ്യൽ ഉത്തരവുകൾ ലഭിച്ച 1.445 ദശലക്ഷം വ്യക്തികളിൽ 17,940 പേർ ഇന്ത്യക്കാർ ആണ്.
ട്രംപിന് ഏറ്റവും വലിയ പിന്തുണ നൽകുന്ന ലോക രാജ്യങ്ങളിൽ ഇന്ത്യ മുൻനിരയിലാണ്. എന്നാൽ ട്രംപിന്റെ നയങ്ങളുടെ പേരിൽ പ്രത്യേകിച്ച് നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിന് ലക്ഷ്യമിട്ടുള്ള നടപടികളിൽ ഇന്ത്യക്കാർ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഏകദേശം 18,000 ഇന്ത്യൻ കുടിയേറ്റക്കാർ നാടുകടത്തൽ നേരിടേണ്ടിവരുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
രേഖകളില്ലാത്ത വ്യക്തികളെ കണ്ടെത്തുന്നതിലെ വെല്ലുവിളികൾ കാരണം യഥാർഥ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തൽ. യുഎസിലെ നിയമവിരുദ്ധ കുടിയേറ്റക്കാരിൽ ഇന്ത്യക്കാർ മൂന്നാം സ്ഥാനത്താണ്. ഏകദേശം 725,000 പേർ നിയമാനുസൃതമല്ലാതെയാണ് ജീവിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്.
യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനിൽ നിന്നുള്ള ഡാറ്റ നിയമവിരുദ്ധമായ പ്രവേശിക്കുന്ന പ്രവണത കൂടി വരുന്നതായും ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് യാത്രാ സമയും കുറഞ്ഞ വടക്കൻ അതിർത്തിയിലൂടെ നുഴഞ്ഞു കയറുന്ന മൊത്തം കുടിയേറ്റക്കാരിൽ നാലിലൊന്നും ഇന്ത്യക്കാർ ആണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈ പ്രവേശന കവാടത്തിൽ പിടിക്കപ്പെട്ട നിയമവിരുദ്ധ കുടിയേറ്റക്കാരുടെ ഏറ്റവും വലിയ കൂട്ടമായി ഇന്ത്യക്കാർ മാറിയിട്ടുണ്ട്.
നിയമവിരുദ്ധ കുടിയേറ്റത്തിലെ സഹകരണം വിദ്യാർത്ഥി വീസകൾ, വിദഗ്ധ തൊഴിലാളികൾക്കുള്ള എച്ച്-1ബി പ്രോഗ്രാം തുടങ്ങിയ നിർണായക നിയമപരമായ മൈഗ്രേഷൻ ചാനലുകളെ സംരക്ഷിക്കാൻ സഹായിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ജോലിക്കും വിദ്യാഭ്യാസത്തിനുമായി എല്ലാ വർഷവും യുഎസിലേക്ക് കുടിയേറുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് ഇവ അത്യാവശ്യമാണ്. നിയമവിരുദ്ധ കുടിയേറ്റത്തെക്കുറിച്ചുള്ള ട്രംപിന്‍റെ ആശങ്കകൾ പരിഹരിക്കുന്നതിലൂടെ, നിയമപരമായ കുടിയേറ്റത്തിനുള്ള ഈ പ്രധാന വഴികൾ സംരക്ഷിക്കാൻ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
സ്വന്തം രാജ്യത്തേക്ക് പണം തിരിച്ചയക്കുന്നതിൽ ഇന്ത്യൻ പ്രവാസികൾ ആഗോള തലത്തിൽ മുൻനിരയിലാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതിൽ നിന്ന് വളരെയധികം പ്രയോജനവുമുണ്ട്. നരേന്ദ്ര മോദി സർക്കാർ "ബ്രെയിൻ ഡ്രെയിൻ" എന്ന പ്രയോഗത്തെ "ബ്രെയിൻ ഗെയിൻ" എന്നതിലേക്ക് മാറ്റി. സൗദി അറേബ്യ, തായ്‌വാൻ, ജപ്പാൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുമായി മോദി സർക്കാർ കുടിയേറ്റ കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഗാർഹിക തൊഴിൽ മേഖലയിലെ വിടവ് പരിഹരിക്കുന്നതിനായി. എന്നിരുന്നാലും, നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ അമേരിക്കയുമായുള്ള ഇന്ത്യയുടെ സഹകരണം ഈ രാജ്യാന്തര തൊഴിൽ കരാറുകളെ സങ്കീർണ്ണമാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us