2022 ലെ ഫോർട്ട് വർത്ത് വെടിവയ്പ്പിൽ 19 വയസ്സുകാരന് ജീവപര്യന്തം തടവ്

New Update
Hyfgb

ടെക്സസ് : രണ്ട് പേരുടെ മരണത്തിന് കാരണമായ 2022 ലെ ഫോർട്ട് വർത്ത് വെടിവയ്പ്പിൽ 19 വയസ്സുകാരൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസിൽ പ്രതിയായ നിക്സൺ ക്ലാർക്കിന് ജീവപര്യന്തം തടവ് വിധിച്ചു. ടാരന്‍റ് കൗണ്ടി ജൂറിയാണ് കേസിൽ വിധി പറഞ്ഞത്.

Advertisment

കാറിലെത്തിയ നിക്സൺ ക്ലാർക്കും മറ്റൊരാളും മുഖംമൂടി ധരിച്ചാണ് സംഭവ ദിവസം സ്ഥലത്ത് എത്തിയത്. തോക്കുമായി എത്തിയ പ്രതികൾ കുട്ടികൾ കളിക്കുന്ന ഗാരേജിലേക്ക് 17 റൗണ്ടുകൾ വെടിയുതിർത്തതായി ടാരന്‍റ് കൗണ്ടി അസിസ്റ്റന്‍റ് ഡിസ്ട്രിക്റ്റ് അറ്റോർണി മെലിൻഡ ഹൊഗൻ പറഞ്ഞു. 

17 വയസ്സുള്ള ജമാരിയൻ മൺറോയും 5 വയസ്സുള്ള ബന്ധു റെയ്‌ഷാർഡ് ജാവോൺ സ്കോട്ടും ആക്രമണത്തിൽ കൊല്ലപ്പെട്ടു. കുറ്റകൃത്യത്തിൽ അറസ്റ്റിലായ മറ്റൊരു പ്രതിയായ 23 വയസ്സുള്ള ആന്‍റണി ബെൽ ജോൺസൺ വിചാരണ നേരിടുകയാണ്.

Advertisment