22 വയസുള്ള 2 ഇന്ത്യാക്കാർ പ്രായം കുറഞ്ഞ ബില്യണർമാർ

New Update
H

എ ഐ റിക്രൂട്ടിംഗ് സ്റ്റാർട്ടപ്പ് മെർക്കോറിന്റെ സ്ഥാപകരായ മൂന്നു 22 വയസുകാർ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരായി. 2008ൽ ആ ബഹുമതി നേടുമ്പോൾ മാർക്ക് സക്കർബർഗിനു 23 വയസ് ഉണ്ടായിരുന്നു.

Advertisment

ഹൈസ്കൂളിൽ ചങ്ങാതിമാർ ആയിരുന്ന ബ്രെണ്ടൻ ഫുഡി, ആദർശ് ഹിരേമത്, സൂര്യ മിഥ എന്നിവരാണ് മെർകോറിന്റെ സ്ഥാപകർ. ആദർശും സൂര്യയും ഇന്ത്യൻ അമേരിക്കൻ പൗരന്മാർ.

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ സ്റ്റാർട്ടപ്പ് $10 ബില്യൺ മൂല്യം നേടിയെന്നു 'ഫോബ്സ്' പറയുന്നു. ഫുഡി സി ഇ ഒയും ആദർശ് സി ടി ഒയും സൂര്യ ബോർഡ് ചെയര്‌മാനുമാണ്.

പോളിമർകറ്റ് സി ഇ ഒ: ഷെയ്ൻ കോപ്ലാൻ 20 ദിവസം മുൻപാണ് 27 വയസിൽ ശതകോടീശ്വരനായത്. ഇന്റർകോണ്ടിനെന്റൽ എക്സ്ചേഞ്ചിൽ നിന്നു $2 ബില്യൺ നിക്ഷേപമാണ് നേടിയത്.അതിനു മുൻപ് ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി സ്കെയിൽ എ ഐയുടെ അലക്സാണ്ടർ വാങ് 18 മാസം വാണു. പ്രായം 28.

അദ്ദേഹത്തിന്റെ സഹ സ്ഥാപക ലൂസി ഗുവോ (30) ലോകത്തു സ്വയം ശതകോടീശ്വരിയായ ആദ്യത്തെ വനിതയായി. ഗായിക ടെയ്ലർ സ്വിഫ്റ്റിനെയാണ് അവർ പിന്തള്ളിയത്.

സൂര്യയും ആദർശും കാലിഫോർണിയ സാൻ ഹോസിലെ ബെല്ലർമൈൻ കോളജ് പ്രീപാരട്ടിയിൽ ഒന്നിച്ചായിരുന്നു. ഡിബേറ്റ് വിജയങ്ങളിൽ റെക്കോർഡ് സൃഷ്ടിച്ചിട്ടുമുണ്ട്.

മാതാപിതാക്കൾ ഡൽഹിയിൽ നിന്നു കുടിയേറിയവർ ആണെന്നു സൂര്യ വെബ്സൈറ്റിൽ പറയുന്നു. ജനിച്ചു വളർന്നത് സാൻ ഹോസിൽ. ജോർജ്‌ടൗൺ യൂണിവേഴ്സിറ്റിയിൽ വിദേശകാര്യം പഠിച്ചു ബിരുദമെടുത്തു.

ഫുഡി അതേ യൂണിവേഴ്സിറ്റിയിൽ നിന്ന് എക്കണോമിക്‌സിലാണ് ബിരുദം നേടിയത്.ആദർശ് ഹാർവാർഡിൽ കംപ്യൂട്ടർ സയൻസ് പഠിച്ചു. രണ്ടു വർഷം കഴിഞ്ഞു പഠനം പൂർത്തിയാക്കാതെ മെർകോർ സ്ഥാപിക്കാൻ പുറപ്പെട്ടു.

Advertisment