New Update
/sathyam/media/media_files/2025/09/19/ccc-2025-09-19-04-51-14.jpg)
ഡബ്ലിനില്‍ 1.2 മില്യണ്‍ യൂറോ വിലവരുന്ന മയക്കുമരുന്നുകളുമായി രണ്ട് പുരുഷന്മാര്‍ പിടിയില്‍. ഡബ്ലിന്‍ 11, 15 പ്രദേശങ്ങളിലായി ബുധനാഴ്ച ഫഗ്ലാസ് ഡ്രഗ്സ് യൂണിറ്റ് നടത്തിയ ഓപ്പറേഷനുകളിലാണ് ആദ്യം 12 കിലോഗ്രാം, പിന്നീട് 5.5 കിലോഗ്രാം എന്നിങ്ങനെ കൊക്കെയ്ന്‍ കണ്ടെത്തിയത്. ഗാര്‍ഡയുടെ ക്രൈം റെസ്പോൺസ് ടീം, റീജിയണൽ ആർമിഡ് റെസ്പോൺസ് യൂണിറ്റ് എന്നിവരും ഓപ്പറേഷന് സഹായം നല്‍കി.
Advertisment
രണ്ട് സംഭവങ്ങളിലുമായി 30-ലേറെ പ്രായമുള്ള ഒരു പുരുഷനും, 40-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനും അറ്റസ്റ്റിലായിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയയ്ക്കുമെന്നും, അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചു.