ഒക്‌ലഹോമ കൗണ്ടി ജയിലിൽ തടവുകാരന്റെ മരണത്തിൽ 2 പേർക്കെതിരെ കേസ്

New Update
Gshshsh

ഒക്‌ലഹോമ കൗണ്ടി ജയിലിൽ തടവുകാരൻ അമിത അളവിൽ ലഹരിമരുന്ന് കഴിച്ച് മരിച്ചകേസിൽ ജയിലിൽ കസ്റ്റഡിയിലുള്ള രണ്ട് പേർക്കെതിരെ ഒക്‌ലഹോമ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി കൊലപാതകക്കുറ്റം ചുമത്തി. 37 കാരനായ വിൻസെന്റ് റിഗ്ഗിയുടെ മരണവുമായി ബന്ധപ്പെട്ട് ഒക്ലഹോമ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ് കേസെടുത്തത്.

Advertisment

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 47 കാരനായ ഗാരി ഗ്രാസിനും 28 കാരനായ ജുവാൻ എൻറിക്വസിനുമെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി.

ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ഇതിനകം നേരിടുന്ന എൻറിക്വസും ഗ്രാസും, പരസ്പരം ഫെന്റനൈൽ കൈമാറുന്നതും റിഗ്ഗിക്കും കൈമാറുന്നതും നിരീക്ഷണ ദൃശ്യങ്ങളിൽ കാണിച്ചതിനെത്തുടർന്നാണ് അവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുള്ളത്. 

ജയിലിൽ മരണമടഞ്ഞതുമായി ബന്ധപ്പെട്ട് കൊലപാതകക്കുറ്റം ചുമത്തുന്നത് ഇതാദ്യമാണ്. ഏകദേശം 20 തടവുകാർ അമിതമായി ഫെന്റനൈൽ കലർന്ന മയക്കു മരുന്നുകഴിച്ചു മരണമടഞ്ഞിരുന്നു.

Advertisment