/sathyam/media/media_files/2025/12/18/c-2025-12-18-06-24-27.jpg)
യുഎസിലേക്കു യാത്രാ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ 20 രാജ്യങ്ങൾ കൂടി ചൊവാഴ്ച്ച പ്രസിഡൻറ് ഡോണൾഡ് ട്രംപ് ചേർത്തു. പലസ്തീൻ അതോറിറ്റിയുടെ കീഴിലുള്ള ഭൂപ്രദേശങ്ങളിൽ നിന്നുള്ളവർ അതിൽ ഉൾപ്പെടുന്നു.
പൂർണമായ യാത്രാ നിരോധനമുള്ള പുതിയ അഞ്ച് രാജ്യങ്ങൾ ഇവയാണ്: ബുർകിന ഫാസോ, മാലി, നൈജർ, സൗത്ത് സുഡാൻ, സിറിയ. ഇവയ്ക്കു പുറമെയാണ് പലസ്തീൻ നിരോധനവും.
യുഎസ് വിസകൾ ഉള്ളവർക്കു നിരോധനം ഇല്ല. നിയമാനുസൃതമായി സ്ഥിരം താമസിക്കുന്നവർക്കും വിലക്കില്ല.ഡിപ്ലോമാറ്റുകൾ, അത്ലിറ്റുകൾ എന്നിവർക്കും ഒഴിവുണ്ട്. യുഎസ് താല്പര്യങ്ങൾ അനുവദിച്ചാൽ പ്രവേശന അനുമതി നൽകാം.
ജൂണിൽ 12 രാജ്യങ്ങളിൽ നിന്നുള്ളവർക്കു ട്രംപ് നിരോധനം പ്രഖ്യാപിച്ചിരുന്നു: ഇറാൻ, ലിബിയ,സൊമാലിയ, സുഡാൻ, യെമെൻ, അഫ്ഘാനിസ്ഥാൻ, മയന്മാർ, ഛാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിട്രിയ, ഹെയ്ത്തി.
മറ്റു ഏഴു രാജ്യങ്ങൾക്കു ഭാഗികമായ നിരോധനവും വന്നു: ക്യൂബ, വെനസ്വേല, ബുറുണ്ടി, ലാവോസ്, സിറാലിയോൺ, ടോഗോ, തുർക്മെനിസ്ഥാൻ.
രണ്ടാം പട്ടികയിലേക്ക് 15 രാജ്യങ്ങളെ കൂടി ചേർത്തു: അംഗോള, ആന്റിഗ്വാ ആൻഡ് ബാർബുദ, ബെനിൻ, ഐവറി കോസ്റ്റ്, ഡൊമിനിക്ക, ഗാബൺ, ഗാംബിയ, മലാവി, മോറിറ്റാനിയ, നൈജീരിയ, സെനഗൽ, ടാൻസാനിയ, ടോംഗ, സാംബിയ, സിംബാബ്വെ.
സന്ദർശകർക്കും കുടിയേറ്റക്കാർക്കും നിമ്നേ ബാധകമാണ്. ഹൃസ്വകാല യാത്രയും സ്ഥിര താമസവും അനുവദിക്കില്ല.
വ്യാപകമായ അഴിമതി
അധികവും ആഫ്രിക്കൻ രാജ്യങ്ങളാണ്. ട്രംപ് പറഞ്ഞു: "ഈ രാജ്യങ്ങളിൽ വ്യാപകമായ അഴിമതി നടമാടുന്നു. അവർ വ്യാജമായ സിവിൽ രേഖകൾ നൽകുന്നു. ക്രിമിനൽ കുറ്റങ്ങളും വ്യാപകമാണ്. അതു കൊണ്ട് വിസ തേടുന്നവരെ കൃത്യമായി പരിശോധിക്കാൻ കഴിയാതെ വരുന്നു."
തുർക്മെനിസ്ഥാനിൽ പുരോഗതി കണ്ടതിനാൽ പൂർണ നിരോധനം മാറ്റി ഭാഗികമാക്കി.
പലസ്തീൻകാർക്കു യുഎസിൽ കുടിയേറ്റം അസാധ്യമായി. നേരത്തെ തന്നെ ബിസിനസ്, ജോലി, വിദ്യാഭ്യാസം, ടൂറിസം എന്നീ ആവശ്യങ്ങൾക്കു വരുന്ന പലസ്തീൻകാരെ വിലക്കിയിരുന്നു.
യുഎസ് ഭീകരർ എന്നു പ്രഖ്യാപിച്ചിട്ടുള്ള നിരവധി സംഘടനകൾ വെസ്റ്റ് ബാങ്കിലും ഗാസയിലും പ്രവർത്തിക്കുന്നുണ്ടെന്ന് പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടി.അവർ അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us