/sathyam/media/media_files/2025/12/14/f-2025-12-14-05-46-16.jpg)
എച്-1 ബി വിസയ്ക്ക് $100,000 ഫീ ചുമത്തിയ പ്രസിഡന്റ് ട്രംപിന്റെ നടപടിയെ ചോദ്യം ചെയ്തു 20 സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചു. കലിഫോർണിയ ആണ് ഈ പോരാട്ടം നയിക്കുന്നത്.
നിയമവിരുദ്ധമായ ഫീ പബ്ലിക് സർവീസുകൾക്കു ഭീഷണിയാണെന്നു അവർ വാദിക്കുന്നു. ആശുപത്രികൾ, യൂണിവേഴ്സിറ്റികൾ, പബ്ലിക് സ്കൂളുകൾ എന്നിങ്ങനെ വിദേശ വിദഗ്ധരെ അത്യാവശ്യമുള്ള മേഖലകളിൽ സ്റ്റാഫിനു ക്ഷാമം ഉണ്ടാവും.
കാലിഫോർണിയ ലോകത്തെ നാലാമത്തെ സമ്പദ് വ്യവസ്ഥയാണെന്നു ചൂണ്ടിക്കാട്ടിയ അറ്റോണി ജനറൽ റോബ് ബൊന്റ് പറഞ്ഞു: "പുറത്തു നിന്നുള്ള വിദഗ്ദ്ധർ എത്തുമ്പോഴാണ് സാമ്പത്തിക പുരോഗതി ഉണ്ടാവുന്നത് എന്നത് കാലിഫോര്ണിയയുടെ അനുഭവമാണ്."
അരിസോണ, കൊളറാഡോ, കണക്റ്റിക്കറ്റ്, ഡെലവെയർ, ഹവായ്, ഇല്ലിനോയ്, മെരിലാൻഡ്, മിഷിഗൺ, മിനസോട്ട, നെവാഡ, നോർത്ത് കരളിന, ന്യൂ ജേഴ്സി, ന്യൂ യോർക്ക്, ഒറിഗൺ, റോഡ് ഐലൻഡ്, വെർമെണ്ട്, വാഷിംഗ്‌ടൺ, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങളൂം കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us