2020 തിരഞ്ഞെടുപ്പ് അട്ടിമറി കേസ്: റൂഡി ഗ്യുലിയാനിക്കും സഖ്യകക്ഷികൾക്കും മാപ്പ് നൽകി ഡോണൾഡ് ട്രംപ്

New Update
Bhdb

വാഷിങ്ടൻ ഡി സി:, 2020 ലെ അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട തന്റെ മുൻ അഭിഭാഷകൻ റൂഡി ഗ്യുലിയാനിയെയും മറ്റ് സഖ്യകക്ഷികൾക്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാപ്പ് നൽകി. ഗുരുതരമായ ദേശീയ അനീതി അവസാനിപ്പിക്കുമെന്ന് പ്രഖ്യാപനത്തിലൂടെയാണ് ട്രംപ് തീരുമാനം പ്രഖ്യാപിച്ചത്. മുൻ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസിനും ട്രംപ് മാപ്പ് നൽകിയിട്ടുണ്ട്. 

Advertisment

ഇതിന് പുറമെ, 2020 ലെ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത നിയമപകർപ്പുകൾ ഫയൽ ചെയ്ത ട്രംപിന്റെ മുൻ അഭിഭാഷകർ സിഡ്‌നി പവൽ, ജെന്ന എല്ലിസ്, ജോൺ ഈസ്റ്റ്മാൻ, കെന്നത്ത് ചെസെബ്രോ എന്നിവരും മാപ്പ് ലഭിച്ചവരിൽ ഈ മാപ്പുകൾ ഫെഡറൽ കുറ്റകൃത്യങ്ങൾക്ക് മാത്രമേ ബാധകമാകൂ. സംസ്ഥാന തലത്തിലെ (സ്റ്റേറ്റ് ലെവൽ) നിയമനടപടികളിൽ ഇത് ബാധകമാകില്ല. 2020 ലെ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്തതിനും, വ്യാജ ഇലക്ടർ ഗൂഢാലോചനകൾക്കുമെതിരായ കേസുകൾ യുഎസിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ, ട്രംപിന്റെ സഖ്യകക്ഷികൾക്ക് ഇനിയും നിയമനടപടികൾ നേരിടേണ്ടിവരും.

Advertisment