2023 ഫെഡറൽ സാമ്പത്തിക വർഷം ഇന്ത്യക്കാരായ വിദ്യാർത്ഥികള്‍ക്ക് വിസ അനുവദിക്കുന്നതില്‍ റിക്കാർഡ് വർദ്ധനവ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
gfyfug8

ഡാളസ്: കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 140000-ത്തിലധികം ഇന്ത്യന്‍ വിദ്യാർത്ഥികൾക്ക് വിസ അനുവദിച്ചതായി അമേരിക്കൻ എംബസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യക്കാരായ വിദ്യാർത്ഥികള്‍ക്ക് വിസ അനുവദിക്കുന്നതില്‍ എക്കാലത്തേയും റെക്കാർഡ് വർധനവാണ് 2022 ഒക്‌ടോബറിനും 2023 സെപ്‌റ്റംബറിനുമിടയിൽ ഉണ്ടായിരിക്കുന്നതെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

Advertisment

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന അമേരിക്കന്‍ വിസ ലഭിക്കാന്‍ കടമ്പകളേറെയാണ്. ഈ ഒരു ഘട്ടത്തിലാണ് ഇത്തരത്തില്‍ റെക്കോർഡുകള്‍ തിരുത്തിയുള്ള വിസ അനുമതി. 2022 ഒക്ടോബർ മുതൽ 2023 സെപ്റ്റംബർ വരെ അതായതു 2023 ഫെഡറൽ സാമ്പത്തിക വർഷത്തിൽ ആഗോളതലത്തിൽ 10 ദശലക്ഷത്തിലധികം കുടിയേറ്റേതര വിസാകൾ അനുവദിച്ചു കൊണ്ട് റിക്കാർഡുകൾ തിരുത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു .

യുഎസ് എംബസികളിലും കോൺസുലേറ്റുകളിലും മുമ്പത്തേക്കാൾ കൂടുതൽ കുടിയേറ്റേതര വിസകൾക്കു അംഗീകാരം നൽകിയിട്ടുണ്ട്. വിനോദസഞ്ചാരത്തിനുമായി യുഎസ് എംബസി ഏകദേശം എട്ട് ദശലക്ഷം സന്ദർശക വിസകൾ അനുവദിച്ചു. 2015 ന് ശേഷമുള്ള ഏതൊരു സാമ്പത്തിക വർഷത്തേക്കാളും കൂടുതലാണ് ഇത്. യുഎസ് എംബസിയും കോൺസുലേറ്റുകളും 600,000-ലധികം സ്റ്റുഡന്റ് വിസകൾ നൽകി. 2017 സാമ്പത്തിക വർഷത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 

കർശനമായ ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന പതിവ് യാത്രക്കാർക്ക് എംബസിയോ കോൺസുലേറ്റോ സന്ദർശിക്കാതെ തന്നെ വിസ പുതുക്കാൻ അനുവദിക്കുന്ന അഭിമുഖം ഒഴിവാക്കൽ അടക്കമുള്ള പദ്ധതികള്‍ വിപുലീകരിക്കുന്നത് പോലുള്ള നൂതനമായ പദ്ധതികള്‍ കാരണമാണ് ഈ നേട്ടങ്ങൾ സാധ്യമായത്. 

 കഴിഞ്ഞ വർഷം 1.2 ദശലക്ഷത്തിലധികം ഇന്ത്യക്കാർ യുഎസ് സന്ദർശിച്ചതായി ഇന്ത്യയിലെ യുഎസ് എംബസിയും കോൺസുലേറ്റുകളും പ്രസ്താവനയിൽ പറഞ്ഞു. ഇത് ലോകത്തിലെ ഏറ്റവും ശക്തമായ യാത്രാ ബന്ധങ്ങളിലൊന്നായി മാറി. മറ്റു രാജ്യക്കാരെ തട്ടിച്ചു നോക്കുമ്പോൾ വിസ അപേക്ഷകരിൽ 10 ശതമാനത്തിലധികം ഇന്ത്യക്കാരും പ്രതിനിധീകരിക്കുന്നു, ഇതിൽ 20 ശതമാനം വിദ്യാർത്ഥി വിസ അപേക്ഷകരും 65 ശതമാനം എച്ച്എൽ വിഭാഗത്തിലുള്ള (തൊഴിൽ) വിസ അപേക്ഷകരും ഉൾപ്പെടുന്നു. 

Indian students
Advertisment