2026 ഫിഫ ലോകകപ്പ്: ടിക്കറ്റുകൾക്കായി അപേക്ഷ സമർപ്പിക്കാനുള്ള അവസരം ജനുവരി 13 വരെ

New Update
J

ഡാലസ്: 2026ലെ ഫിഫ ലോകകപ്പിന്റെ ടിക്കറ്റ് വിൽപനയുടെ മൂന്നാം ഘട്ടം (റാണ്ടം സെലക്ഷൻ ഡ്രോ)(ഡിസംബർ 11, 2025) ആരംഭിച്ചു. ടിക്കറ്റുകൾക്കായി അപേക്ഷ സമർപ്പിക്കാനുള്ള അവസരം അടുത്ത വർഷം ജനുവരി 13 വരെ തുടരും. നറുക്കെടുപ്പ് (റാണ്ടം സെലെക്ഷൻ ഡ്രോ) വഴിയാണ് ടിക്കറ്റ് അനുവദിക്കുന്നത്. ആരാധകർക്ക് അവർക്ക് ആവശ്യമുള്ള മത്സരങ്ങൾ, ടിക്കറ്റ് വിഭാഗങ്ങൾ, എണ്ണം എന്നിവ തിരഞ്ഞെടുക്കാൻ സാധിക്കും.

Advertisment

ഇതിനോടകം ഏകദേശം രണ്ട് ദശലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. ടിക്കറ്റിനായി അപേക്ഷിക്കുന്നവർക്ക് നിലവിലുള്ള ഫിഫ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുകയോ അല്ലെങ്കിൽ പുതിയ അക്കൗണ്ട് സൃഷ്ടിക്കുകയോ ചെയ്യാം. FIFA.com/tickets എന്ന വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായാണ് 2026 ലോകകപ്പ് നടക്കുന്നത്.

Advertisment