/sathyam/media/media_files/2025/10/22/ccc-2025-10-22-04-21-40.jpg)
കലിഫോർണിയ: 2028ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിത്വത്തിനായി കമല ഹാരിസ് മുൻതൂക്കം നിലനിർത്തുന്നു. നോബിൾ പ്രെഡിക്റ്റീവ് ഇൻസൈറ്റ്സ് നടത്തിയ 'ദി സെന്റർ സ്ക്വയർ വോട്ടേഴ്സ് വോയിസ് പോൾ' അനുസരിച്ച്, ഡെമോക്രാറ്റുകൾക്കിടയിൽ 33%-വും സ്വതന്ത്ര വോട്ടർമാർക്കിടയിൽ 27%-വും പിന്തുണ ഹാരിസിനുണ്ട്.
13% ഡെമോക്രാറ്റുകളുടെയും 3% സ്വതന്ത്രരുടെയും പിന്തുണയോടെ കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ആണ് രണ്ടാം സ്ഥാനത്ത്. ന്യൂയോർക്കിൽ നിന്നുള്ള കോൺഗ്രസ് അംഗം അലക്സാണ്ട്രിയ ഒക്കാസിയോ-കോർടെസ് 8% പിന്തുണയോടെ മൂന്നാം സ്ഥാനത്താണ്. മുൻ ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി പീറ്റ് ബൂട്ടിജജ് 7% പിന്തുണയോടെ നാലാമത്. മറ്റ് സ്ഥാനാർഥികളായ ജോഷ് ഷപിറോ, ജെ.ബി. പ്രിറ്റ്സ്കർ, ഗ്രെചൻ വിറ്റ്മർ, വെസ് മൂർ എന്നിവർക്കെല്ലാം 1% മുതൽ 4% വരെ മാത്രമാണ് പിന്തുണ ലഭിച്ചത്.
കറുത്ത വർഗ്ഗക്കാർ, ദക്ഷിണ സംസ്ഥാനങ്ങളിലുള്ളവർ, യുവജനങ്ങൾ എന്നിവർക്കിടയിൽ ഹാരിസിന് ശക്തമായ പിന്തുണ ലഭിച്ചു. 18-29 വയസ്സുള്ളവരിൽ 44%-വും 30-44 വയസ്സുള്ളവരിൽ 42%-വും പിന്തുണ ഹാരിസിനുണ്ട്. കുറഞ്ഞ വരുമാനക്കാരിലും സ്ത്രീകളിലും ന്യൂസമിനെക്കാൾ ഇരട്ടി ജനപ്രിയയാണ് ഹാരിസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us