/sathyam/media/media_files/2025/11/13/v-2025-11-13-05-25-27.jpg)
ഓക്‌ലഹോമ സിറ്റി: 21 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതരമായി പരുക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ, കുഞ്ഞിന്റെ അമ്മയായ ആംബർ കെന്നഡിക്കെതിരെ ബാലപീഡനത്തിന് പ്രേരിപ്പിച്ചതിന് ക്രിമിനൽ കേസുകൾ ചുമത്തി. സംഭവവുമായി ബന്ധപ്പെട്ട് കെന്നഡിയുടെ കാമുകൻ മാത്യു ഹൗട്ട് അറസ്റ്റിലായി.
നവംബർ 5-നാണ് ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ പരുക്കുകളോടെ കുഞ്ഞിനെ ഒയു ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. നവംബർ 4-ന് രാത്രി, ഡോർഡാഷ് ഡെലിവറി ജോലിക്കായി പോയ കെന്നഡി, 4 വയസ്സുള്ള തന്റെ മറ്റൊരു മകനോടൊപ്പം 21 മാസം പ്രായമുള്ള കുഞ്ഞിനെ കാമുകനായ മാത്യു ഹൗട്ടിന്റെ സംരക്ഷണയിലാക്കിയിരുന്നു. രാത്രി 3 മണിയോടെ കെന്നഡി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിന്റെ ആരോഗ്യനില മോശമായതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പരുക്കുകൾക്ക് കാരണം കാമുകന്റെ പീഡനമാണെന്ന് സംശയിക്കുന്നതായി കെന്നഡി പൊലീസിന് മൊഴി നൽകി.
പീഡനക്കുറ്റത്തിന് മാത്യു ഹൗട്ട് അറസ്റ്റിലായി. ബാലപീഡനത്തിന് പ്രേരിപ്പിച്ച കുറ്റമാണ് അമ്മയായ ആംബർ കെന്നഡിക്കെതിരെ ചുമത്തിയിരിക്കുന്നത്. കെന്നഡിക്ക് 1 മില്യൻ ഡോളർ ജാമ്യത്തുക നിശ്ചയിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us