ഹാർവഡ് സർവകലാശാലയ്ക്കുള്ള 2.3 ബില്യൻ ഡോളറിന്റെ ഫെഡറൽ സഹായം നിർത്തിവച്ചു

New Update
Dooo

വാഷിങ്ടൻ : സ്റ്റൂഡന്റ് ഗ്രൂപ്പുകളുടെ അധികാരം കുറയക്കണം, അമേരിക്കൻ മൂല്യങ്ങൾ പാലിക്കാത്ത വിദ്യാർഥികളെ കുറിച്ച് സർക്കാരിൽ റിപ്പോർട്ട് ചെയ്യണം, ഡിഇഐ (ഡിവേഴ്സിറ്റി, എക്യുറ്റി ആൻഡ് ഇൻക്ല്യൂഷൻ ) പരിപാടികൾ റദ്ദാക്കണം തുടങ്ങിയ കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾ നിരസിച്ച ഹാർവഡ് സർവകലാശാലയ്ക്കുള്ള ഏകദേശം 2.3 ബില്യൻ ഡോളറിന്റെ ഫെഡറൽ സഹായം യുഎസ് വിദ്യാഭ്യാസ വകുപ്പ് നിർത്തിവച്ചു.

Advertisment

വിദ്യാഭ്യാസ വകുപ്പിന്റെ ആന്റിസെമിറ്റിസം ടാസ്‌ക് ഫോഴ്‌സ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 2.2 ബില്യൻ ഡോളർ ഗ്രാന്റുകളും 60 മില്യൻ ഡോളറിന്റെ ഫെഡറൽ കരാറുകളും റദ്ദാക്കി. സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾ പാലിക്കില്ലെന്ന് ഹാർവഡ് സർവകലാശാല തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

നിബന്ധനകളുടെ പട്ടിക സർവകലാശാല അംഗീകരിച്ചില്ലെങ്കിൽ 9 ബില്യൻ ഡോളർ വരെ സർക്കാർ ധനസഹായം തടഞ്ഞുവയ്ക്കുമെന്ന് ഭരണകൂടം പറഞ്ഞിരുന്നു. തുടർന്ന് ആദ്യ നടപടിയായി 2.4 ബില്യൻ ഡോളർ സഹായം നിർത്തലാക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച, ട്രംപ് ഭരണകൂടം ഹാർവഡിന് അയച്ച ഔദ്യോഗിക മെയിലിൽ വിപുലമായ മാറ്റങ്ങൾ ആവശ്യപ്പെട്ടിരുന്നു. സർവകലാശാല ഭരണതലത്തിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണം, നിയമനങ്ങൾ എങ്ങനെ നടത്തണം, വിദ്യാർഥി പ്രവേശനം എങ്ങനെ നടത്തണം തുടങ്ങിയവ സംബന്ധിച്ച നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു.

Advertisment