/sathyam/media/media_files/2026/01/13/r-2026-01-13-05-03-11.jpg)
ടെക്സസ്: ടെക്സസിൽ എംഎസ് വിദ്യാർഥിയായ 24 വയസ്സുകാരനായ ഇന്ത്യൻ യുവാവിനെ കാണാതായി. അലാസ്കയിൽ തനിച്ചു ശൈത്യകാല യാത്രയ്ക്ക് പോയ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശി കരസാനി ഹരികൃഷ് റെഡ്ഡിയാണ് കാണാതായത്. ഡിസംബർ 22ന് ക്രിസ്മസ് അവധിക്ക് യാത്രപോയ ഹരികൃഷ്ണ റെഡ്ഡി രണ്ടാഴ്ചയ്ക്കുള്ളിൽ മടങ്ങിവരുമെന്നാണ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.
പൊതുഗതാഗതം വഴി യാത്ര ചെയ്ത ഹരികൃഷ്‌ണ ഡിസംബർ 30നാണ് അവസാനമായി സുഹൃത്തുക്കളെയും കുടുംബത്തെയും ബന്ധപ്പെട്ടതെന്ന് അലാസ്ക പൊലീസ് അറിയിച്ചു. ഡിസംബർ 30നാണ് അവസാനമായി സുഹൃത്തുക്കളെയും കുടുംബത്തെയും ബന്ധപ്പെട്ടതെന്ന് അലാസ്ക പൊലീസ് അറിയിച്ചു. ഡിസംബർ 31നാണ് ഹരികൃഷ്ണയുടെ മൊബൈൽ ഫോണിൽ അവസാനമായി സിഗ്നൽ കണ്ടെത്തിയത്. പർവതപ്രദേശങ്ങളിലെ യാത്രയായതിനാൽ മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്തതായിരിക്കുമെന്നാണ് ഫോൺ സ്വിച്ച് ഓഫ് ആയപ്പോൾ സുഹൃത്തുക്കൾ കരുതിയത്.
ജനുവരി നാലിനകം മടങ്ങിവരുമെന്ന് അറിയിച്ച ഹരികൃഷ്ണയെ കാണാതായതോടെ സുഹൃത്തുക്കൾ അന്വേഷണം ആരംഭിച്ചു. ഹരി എവിടെയാണെന്ന വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
ശൈത്യകാലത്തിന് പേരുകേട്ട അലാസ്കയിൽ ഡിസംബർ 31 മുതൽ ജനുവരി 1 വരെയുള്ള താപനില -40 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിരുന്നു. ശൈത്യകാലത്തെ കഠിനമായ കാലാവസ്ഥ കാരണം വിനോദസഞ്ചാരികൾ സാധാരണയായി ഈ സമയങ്ങളിൽ അലാസ്കയിലേക്കുള്ള യാത്ര ഒഴിവാക്കാറുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us