Advertisment

ന്യൂ യോർക്കിൽ മോദി പങ്കെടുക്കുന്ന ചടങ്ങിനു 24,000 ഇന്ത്യൻ വംശജർ റജിസ്റ്റർ ചെയ്തു

New Update
mmmmmmk

ന്യൂ യോർക്കിലെ ലോംഗ് ഐലൻഡിൽ സെപ്റ്റംബർ 22നു പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിനു 24,000 ഇന്ത്യൻ വംശജർ റജിസ്റ്റർ ചെയ്തു കഴിഞ്ഞെന്നു സംഘാടകരായ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി ഓഫ് യുഎസ്എ (ഐഎസിയു) അറിയിച്ചു. നസൗ വെറ്ററൻസ് മെമ്മോറിയൽ കോളീസിയത്തിൽ നടത്തുന്ന 'മോദി&യുഎസ്' അടിസ്ഥാനപരമായി ഇന്ത്യൻ പ്രവാസികൾ ഉൾപ്പെട്ട സാമൂഹ്യ കൂട്ടായ്മ ആയിരിക്കും.  

Advertisment

ഇന്ത്യൻ അമേരിക്കൻ പൗരന്മാർ ഉൾപ്പെട്ട 590 സാമൂഹ്യ സംഘടനകൾ വഴിയാണ് റജിസ്‌ട്രേഷൻ വന്നതെന്ന് അവർ അറിയിച്ചു. 42 സംസ്ഥാനങ്ങളിൽ നിന്ന് ഇന്ത്യക്കാർ പങ്കെടുക്കും എന്നാണ് പ്രതീക്ഷയെങ്കിലും ട്രൈസ്റ്റേറ്റ് മേഖലയിൽ നിന്നായിരുന്നു ഏറ്റവും മികച്ച പ്രതികരണം.ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വം പ്രതിഫലിപ്പിച്ചു വിവിധ മതങ്ങളിൽ നിന്നുള്ളവരും വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരും പങ്കെടുക്കും.

യുഎൻ ജനറൽ അസംബ്ലിയിൽ മോദി 26നു സംസാരിക്കും എന്നാണ് യുഎൻ അറിയിപ്പ്.



Advertisment