/sathyam/media/media_files/2025/07/20/jjhhh-2025-07-20-05-06-02.jpg)
കുറ്റകൃത്യങ്ങൾക്ക് ഇരയാവുന്നവരെ സഹായിക്കാനുള്ള നിയമവ്യവസ്ഥ മുതലെടുത്തു മൂന്നു യുഎസ് നഗരങ്ങളിൽ വിസ തട്ടിപ്പു നടത്തിയ കേസിൽ ഇന്ത്യൻ ബിസിനസ് ഉടമ ചന്ദ്രകാന്ത് 'ലാലാ' പട്ടേലും മൂന്നു നഗരങ്ങളിലെ പോലീസ് മേധാവികളുടെയും മേൽ കുറ്റം ചുമത്തി.
ലൂയിസിയാനയിലാണ് തട്ടിപ്പു നടന്നത്. വ്യാജമായി കവർച്ചകൾ സംഘടിപ്പിച്ചു ഇരകൾക്കു 'യു' വിസ സംഘടിപ്പിച്ചു കൊടുത്തു പണം തട്ടുകയാണ് ഇവർ ചെയ്തിരുന്നതെന്നു ആക്റ്റിംഗ് ഫെഡറൽ പ്രോസിക്യൂട്ടർ അലക്‌സാണ്ടർ വാൻ ഹൂക് പറയുന്നു.
ഫെഡറൽ ഗ്രാൻഡ് ജൂറി അവർക്കെതിരെ ഗൂഢാലോചന കുറ്റം കൊണ്ടുവന്നിട്ടുണ്ട്.
സ്വന്തമായി രണ്ടു കൺവീനിയൻസ് സ്റ്റോറുകളുള്ള പട്ടേൽ തന്നെ യു വിസ സമ്പാദിച്ചിരുന്നു. കുറ്റാരോപിതരായ ഓൿടെയിൽ, ഫോറെസ്റ് ഹിൽ, ഗ്ലെൻമോറ പോലീസ് ഉദ്യോഗസ്ഥർക്ക് അയാൾ ഓരോ വ്യാജ റിപ്പോർട്ടിനും $5,000 വീതം നൽകിയെന്നാണ് ആരോപണം. അന്വേഷണ സംഘം $230,000 പണവും 50,000 ഡോളറിന്റെ വസ്തുവകകളും കണ്ടെത്തി.
കോടതി രേഖകളിൽ പട്ടേൽ എന്ന അവസാന പേരുള്ള 25 പേരുകളുണ്ട്. ഇവരെയെല്ലാം കുറ്റകൃത്യങ്ങളുടെ ഇരകളായി പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു.
കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥർ ഇവരാണ്: ഓൿഡെയ്ൽ പോലീസ് മേധാവി ചാഡ് ഡോയൽ, സിറ്റി മാർഷൽ മൈക്കൽ സ്റ്റാൻലി, ഗ്ലെൻമോറയിലെ ചീഫ് ടീബോ ഓണിഷ്യ, ഫോറെസ്റ് ഹിൽ പോലീസ് ചീഫ് ഗ്ലൈൻ ഡിക്‌സൺ. ചാഡ് ഡോയലിന്റെ ഭാര്യ അലിസണ് ഡോയലിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അവരുടെ പേരില്ലെങ്കിലും അഴിമതിയാണ് ചുമത്തിയിട്ടുള്ളത്.