വാഷിങ്ടൻ: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി വ്യക്തികളും സംഘടനകളും ഉൾപ്പെടെ 300 ഓളം പേരെ നാമനിർദേശം ചെയ്തതായി നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഫ്രാൻസിസ് മാർപാപ്പ, നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾടെൻബർഗ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് തുടങ്ങിയവർ നാമനിർദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ടെന്നാണ് വിവരം.
ട്രംപിനെ നാമനിർദേശം ചെയ്യുമെന്ന് യുഎസ് കോൺഗ്രസ് അംഗമായ ഡാരെൽ ഇസ്സ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. സമാധാന നൊബേലിന് ട്രംപിനെക്കാൾ അർഹതയുള്ളയാൾ വേറെയില്ല എന്നാണ് എക്സിൽ അദ്ദേഹം കുറിച്ചത്. മിഡിൽ ഈസ്റ്റിൽ ട്രംപ് നടത്തിയ സമാധാന പ്രവർത്തനങ്ങൾക്കാണ് ട്രംപിനെ നാമനിർദേശം ചെയ്തത്.