/sathyam/media/media_files/2025/08/26/ggv-2025-08-26-03-32-35.jpg)
ഇല്ലിനോയിലെ ഷാംബർഗിൽ നടന്ന ഇന്ത്യ ഫെസ്റ്റ് 2025ൽ ഏതാണ്ട് 3,000 പേർ പങ്കെടുത്തു. കനത്ത മഴയും കാറ്റുമുള്ള കാലാവസ്ഥ ആഘോഷത്തിനു നിറം കുറച്ചില്ല. 70ലധികം സംഘടനകൾ പങ്കെടുത്ത സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ മിന്നിത്തിളങ്ങിയത് ഇന്ത്യയുടെ വേൾഡ് കപ്പ് ഹീറോ യുവ്‌രാജ് സിംഗ്.
നാഷണൽ ഇന്ത്യ ഹബ് സംഘടിപ്പിച്ച ആഘോഷം ഉച്ചയ്ക്ക് ഒരു മണിക്കാണ് 930 നാഷണൽ പാർക്ക്വേയിൽ ആരംഭിച്ചത്.
കളിക്കളത്തിൽ എതിരാളികളെയും ജീവിതത്തിൽ ക്യാൻസറിനെയും തോൽപിച്ച യുവ്‌രാജ് ആവേശം പകരുന്ന സാന്നിധ്യമായി. "ഞാൻ ഇന്ന് ഇവിടെ കാണുന്നത് ഇന്ത്യ എന്ന ആവേശമാണ്," അദ്ദേഹം പറഞ്ഞു.
മൂന്നര മുതൽ രണ്ടു മണിക്കൂർ വച്ചിരുന്ന പരേഡ് മഴ മൂലം ചുരുക്കേണ്ടി വന്നു. പക്ഷെ ഉത്സവത്തിന്റെ ഹൃദയത്തുടിപ്പ് അതായിരുന്നു. നൂറിലേറെ സംഘടനകൾ ഫ്ളോട്ടുകൾ തയാറാക്കിയപ്പോൾ പങ്കെടുക്കാൻ എത്തിയവർ പാരമ്പര്യ വേഷങ്ങൾ അണിയാൻ ശ്രദ്ധിച്ചു. തമിഴ് നാട്ടിൽ നിന്നുള്ള ഭരതനാട്യം നർത്തകരും പഞ്ചാബിലെ ഭാംഗ്‌റ നർത്തകരും ഹരം പകർന്നു. ആഘോഷത്തിന്റെ ഭാഗമായി ഹെൽത്ത് ഫെയറും നടത്തി.