മുപ്പതാമത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ദേശീയ സമ്മേളനം 2027 ജൂലൈയിൽ ഓസ്റ്റിനിൽ വെച്ച് നടക്കും

New Update
Jhhvf

ഡാളസ്: വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് സഭകളുടെ ദേശീയ കുടുംബ സംഗമത്തിൻ്റെ മുപ്പതാമത് സമ്മേളനം 2027 ൽ ഓസ്റ്റിനിൽ വെച്ച് നടത്തുവാൻ തീരുമാനമായി. 2025 ജൂലൈ 10-13 വരെ ന്യൂയോർക്കിൽ വെച്ച് നടന്ന ദേശീയ സമ്മേളനത്തിന്റെ പൊതുയോഗത്തിൽ വച്ചാണ് ടെക്സാസ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ഓസ്റ്റിൻ പട്ടണം തിരഞ്ഞെടുക്കപ്പെട്ടത്. 

Advertisment

മൂന്നു ദശകങ്ങൾ പിന്നിടുന്ന സമ്മേളനത്തിന് പുതിയ നേതൃത്വത്തെയും പൊതുയോഗം തിരഞ്ഞെടുത്തു. ദേശീയ ഭാരവാഹികളായി ഓസ്റ്റിൻ ഗേറ്റ് വേ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം തോമസ് (പ്രസിഡൻ്റ്), പാസ്റ്റർ എബി തോമസ് ന്യൂയോർക്ക് (വൈസ് പ്രസിഡൻ്റ്), ഫിന്നി ഫിലിപ്പ് ഫിലദൽഫ്യ (സെക്രട്ടറി), അജി ഇടിക്കുള ഹ്യൂസ്റ്റൺ (ട്രഷറർ), ജെറമി മാത്യു ഡാളസ് (ഇംഗ്ലീഷ് വിഭാഗം കോർഡിനേറ്റർ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിവിധ സബ് കമ്മറ്റികളേയും തിരഞ്ഞെടുത്തു. 2027 ജൂലൈ 15-18 തീയതികളിൽ ആണ് കോൺഫ്രൻസ് നടത്തുവാൻ തീരുമാനം എന്ന് പുതിയ കമ്മറ്റി അറിയിച്ചു.

 

 

Advertisment