/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
സ്വിറ്റ്സർലൻഡിലെ ദാവോസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നേറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയും പ്രഖ്യാപിച്ച ഗ്രീൻലൻഡ് കരാറിലെ ധാരണ അനുസരിച്ചു ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശത്തു നിലവിൽ യുഎസ് സൈനിക താവളങ്ങളുളള പ്രദേശങ്ങൾ യുഎസിന്റെ പരമാധികാരത്തിൽ വരും.
യുഎസിന്റെ സുരക്ഷയ്ക്കു വേണ്ടി ഗ്രീൻലൻഡിന്റെ സമ്പൂർണ ഉടമസ്ഥത ലഭിക്കണമെന്നു നിഷ്കർഷിച്ചിരുന്ന ട്രംപിന്റെ ഒരു പിൻവാങ്ങലാണ് ഇവിടെ വ്യക്തമാകുന്നത്. ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ യുദ്ധത്തിനു പോകില്ലെന്നും യുഎസ് നിലപാടിനെ എതിർത്ത യൂറോപ്യൻ രാജ്യങ്ങൾക്കു പ്രഖ്യാപിച്ച തീരുവ പിൻവലിക്കുന്നു എന്നും ട്രംപ് പ്രഖ്യാപിച്ചു.
'ദ ടെലിഗ്രാഫ്' നൽകുന്ന വിവരങ്ങൾ അനുസരിച്ചു സ്വന്തം സൈനിക താവളങ്ങൾ ഉള്ള ആർക്ടിക് ഭൂമിയിൽ പ്രതിരോധം ഉറപ്പാക്കാനും ധാതുക്കൾ ഖനനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം പക്ഷെ യുഎസിനു പൂർണമായി ലഭിക്കും. അതിൽ ഡെൻമാർക്ക് ഇടപെടില്ല.
ഡെന്മാർക്കിനെ ഈ വ്യവസ്ഥകൾ സ്വീകരിക്കാൻ റൂട്ടെ പ്രേരിപ്പിച്ചു എന്നാണ് റിപ്പോർട്ട്. വടക്കൻ ഗ്രീൻലൻഡിലെ പിറ്റുഫിക്കിലാണ് 1951ൽ ഡെന്മാർക്കുമായുള്ള കരാറിൽ യുഎസ് സ്ഥാപിച്ച താവളം. നിയമപരമായി ഇപ്പോൾ അത് ഡെന്മാർക്കിന്റെ കൈയിലാണ്, പക്ഷെ യുഎസിനു കൈമാറും.
ചില യുഎസ് താവളങ്ങൾ കൂടി സ്ഥാപിക്കാൻ യുഎസിനു അവിടെയും ഇവിടെയുമായി ഡെൻമാർക്ക് കുറെ സ്ഥലം നൽകുകയും ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us