മലിനീകരണ സാധ്യത: 38,000 ഗാലൻ ഡിസ്റ്റിൽഡ് വാട്ടർ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു

New Update
B

മിഷിഗൻ: അമേരിക്കയിലെ മിഡ്‌വെസ്റ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ് ശൃംഖലയായ മെയ്‌യർ, തങ്ങളുടെ 38,000-ത്തിലധികം ഗാലൻ ഡിസ്റ്റിൽഡ് വാട്ടർ തിരികെ വിളിച്ചു. വെള്ളത്തിൽ കറുത്ത നിറത്തിലുള്ള അന്യവസ്തുക്കൾ ഒഴുകിനടക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

Advertisment

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ് ഡി എ) ആണ് ഈ വിവരം പുറത്തുവിട്ടത്. ഷിക്കാഗോ സബർബുകളിലും നോർത്ത് വെസ്റ്റ് ഇൻഡ്യാനയിലും ഉൾപ്പെടെ നൂറുകണക്കിന് സ്റ്റോറുകൾ മെയ്‌യർ ഗ്രൂപ്പിനുണ്ട്. ഈ ബാച്ചിൽപ്പെട്ട വെള്ളം വാങ്ങിയിട്ടുള്ള ഉപഭോക്താക്കൾ അത് ഉപയോഗിക്കരുതെന്നും സ്റ്റോറുകളിൽ തിരികെ നൽകണമെന്നും നിർദേശമുണ്ട്.

Advertisment