ന്യുയോർക്ക് സെനറ്റിൽ മലയാളി പൈതൃകാഘോഷത്തിൽ 5 പേരെ അവാർഡ് നൽകി ആദരിച്ചു

New Update
sgadahgdvah5

ന്യു യോർക്ക്: സെനറ്റര്‍ കെവിന്‍ തോമസിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് സെനറ്റിൽ നടന്ന മലയാളി പൈതൃകാഘോഷത്തിൽ ഏതാനും മലയാളികളെ അവാർഡ് നൽകി ആദരിച്ചു.

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് വിരമിക്കുന്ന കോണ്‍സല്‍ (കമ്യൂണിറ്റി അഫയേഴ്‌സ്) എ.കെ. വിജയകൃഷ്ണന്‍, കലാരംഗത്തെ പ്രവര്‍ത്തനത്തിന് കലാവേദിയുടെ സാരഥി സിബി ഡേവിഡ് (ന്യു യോർക്ക് ക്വീന്‍സ്), കലാരംഗത്തുള്ള ജോര്‍ജ് ഡേവിഡ് (ആല്‍ബനി), പത്രപ്രവര്‍ത്തനത്തിന് ഇ-മലയാളി ചീഫ് എഡിറ്റര്‍ ജോര്‍ജ് ജോസഫ്, ന്യു യോർക്ക് ഗവർണറുടെ ഏഷ്യൻ അമേരിക്കൻ കൗൺസിൽ പ്രതിനിധി സിബു നായർ, എന്നിവർ സെനറ്റിന്റെ പ്രൊക്ലമേഷന്‍ സെനറ്ററിൽ നിന്ന് ഏറ്റുവാങ്ങി.

കാരാവള്ളി റെസ്റ്റോറന്റിനും പ്രൊക്ലമേഷന്‍ നൽകി ആദരിച്ചു. ആൽബനിയിലെ ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ ബെന്നി തോട്ടത്തിനു പ്രൊക്ലമേഷൻ വാങ്ങാൻ എത്താൻ കഴിഞ്ഞില്ല.

Advertisment