ട്രംപ് ചരിത്രത്തിലെ പരാജിതനായ പ്രസിഡന്റാണെന്ന് 53 ശതമാനം അമേരിക്കക്കാര്‍

New Update
Gfggg

വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റാണെന്ന് 53%അമേരിക്കക്കാര്‍. യാഹുവിന്റെ യുഗോവ് സര്‍വേയിലാണ് ഈ കണ്ടെത്തല്‍ സര്‍വേ പ്രകാരം 33 ശതമാനം പേര്‍ ട്രംപിനെ ഏറ്റവും പരാജിതനായ പ്രസിഡന്റുമാരില്‍ ഒരാളായി കണക്കാക്കുന്നു. മൂന്നിലൊന്ന് ഭാഗത്തിനു മാത്രമേ ട്രംപിനെക്കുറിച്ച് അനുകൂല വീക്ഷണമുള്ളൂ.

Advertisment

അതേ സമയം 12 ശതമാനം അദ്ദേഹം ഏറ്റവും മികച്ച പ്രസിഡന്റാണെന്നും 21 ശതമാനം ശരാശരിയെക്കാള്‍ മികച്ച പ്രസിഡന്റാണെന്നും അഭിപ്രായപ്പെട്ടു. 38 ട്രില്യൺ കടമുള്ള അമേരിക്കയുടെ കടം 28 ട്രില്യനായി കുറയ്ക്കാൻ ട്രമ്പിന് കഴിഞ്ഞേക്കും എന്നാണ് ട്രംപ് അനുകൂലികളുടെ വാദം.

2026ല്‍ നടക്കാനിരിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ ഭൂരിപക്ഷം തിരിച്ചുപിടിക്കാന്‍ ഡെക്രോറ്റിക് പാര്‍ട്ടി ശ്രമിക്കുന്നതിനിടെയാണ് സര്‍വേ ഫലം വന്നത്.കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ള മുന്‍കൈ നഷ്ടമായാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ തന്റെ അജണ്ടകള്‍ നടപ്പാക്കുന്ന ട്രംപിന് അത് വലിയ തിരിച്ചടിയാകും. ഡെമക്രാറ്റുകള്‍ വിജയിച്ചാല്‍, തന്നെ അവര്‍ ഇംപീച്ച് ചെയ്യുമെന്ന് ട്രംപ് മുന്‍പ് പറഞ്ഞിരുന്നു.വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ്, മിനസോട്ടയിലേതുള്‍പ്പെടെ അക്രമാസക്തമായ കുടിയേറ്റവിരുദ്ധ നടപടികള്‍ എന്നിവയാണ് ട്രംപിന്റെ ജനപ്രീതി ഇടിയാനുള്ള പ്രധാനകാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

Advertisment