ടൊറന്റോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗോള്‍ഡന്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍ പങ്കാളിയാകരുതെന്ന് 65 ശതമാനം കാനഡക്കാരും ആഗ്രഹിക്കുന്നതായി സര്‍വ്വെയില്‍ അഭിപ്രായപ്പെട്ടു. 1,120 കനേഡിയന്‍ പൗരന്മാരില്‍ നടത്തിയ നാനോസ് റിസര്‍ച്ചിന്റെ റാന്‍ഡമൈസ്ഡ് സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
സര്‍വ്വേയില്‍ 63 ശതമാനം പേരും കാനഡ അമേരിക്കന്‍ ഗോള്‍ഡന്‍ ഡോമിന്റെ ഭാഗമാകരുതെന്ന് അഭിപ്രായപ്പെട്ടു. പകരം, കാനഡ സ്വന്തം സൈന്യത്തെ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരികുന്നതില്‍ മുന്‍ഗണന നല്‍കണമെന്ന് സര്‍വ്വേയില്‍ പറയുന്നു.
സര്‍വ്വേയില്‍ പ്രതികരിച്ചവരില്‍ ഏകദേശം 17 ശതമാനം പേരും ഗോള്‍ഡന്‍ ഡോമില്‍ ചേരുന്നതിന് ആവശ്യമായ ചെലവുകള്‍ നല്‍കുന്നതിനെ പിന്തുണച്ചു. അതേസമയം 20 ശതമാനം പേര്‍ക്ക് സംഭവത്തെകുറിച്ച് വ്യക്തതയില്ല. അറ്റ്‌ലാന്റിക് കാനഡയിലും ഒന്റാരിയോയിലും പിന്തുണച്ചവരുടെ എണ്ണം കുറവായിരുന്നു.
പ്രെയറിസ്, ബ്രിട്ടിഷ് കൊളംബിയ , കെബെക്ക് എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഗോള്‍ഡന്‍ ഡോമില്‍ പങ്കാളികളാകുന്നതിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ചവര്‍.