വാഷിംഗ്ടണിൽ ബുധനാഴ്ച രാത്രി അപകടത്തിൽ പെട്ട വിമാനത്തിൽ ഉണ്ടായിരുന്ന 64 പേരിൽ ആരും രക്ഷപെട്ടിട്ടില്ലെന്നു അധികൃതർ വ്യാഴാഴ്ച്ച രാവിലെ അറിയിച്ചു. 60 യാത്രക്കാരും നാലു ജീവനക്കാരും ഉണ്ടായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനം റെയ്ഗൻ എയർപോർട്ടിൽ ഇറങ്ങുന്നതിനു തൊട്ടു മുൻപ് സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലോകോപ്റ്ററുമായി കൂട്ടിയിടിച്ചു പോട്ടോമാക്ക് നദിയിൽ തകർന്നു വീഴുകയായിരുന്നു.
ഹെലികോപ്റ്ററും നദിയിൽ വീണു. അതിൽ മൂന്ന് സൈനികരാണ് ഉണ്ടായിരുന്നത്. വെള്ളം ഐസ് പാളികളായി മാറിയ നദിയിൽ രാത്രി മുഴുവൻ തിരച്ചിൽ നടത്തിയ രക്ഷാ പ്രവർത്തകർ 30 ജഡങ്ങൾ കണ്ടെടുത്തിട്ടുണ്ട്.വിമാനം പല കഷണങ്ങളായി ചിതറിയെന്നാണ് റിപ്പോർട്ട്.