/sathyam/media/media_files/2025/09/18/donald-trump-2025-09-18-09-07-57.jpg)
വാഷിങ്ടണ്‍: ഇന്ത്യ~ പാക്കിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ആവര്‍ത്തിച്ച് അമെരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. അത് മാത്രമല്ല മറ്റ് 7 യുദ്ധങ്ങളും താന്‍ അവസാനിപ്പിച്ചെന്നും അതിനാല്‍ താന്‍ നോബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്നും അദ്ദേഹം പറഞ്ഞു.
അമെരിക്കയും ഇന്ത്യ, പാക് രാജ്യങ്ങളും തമ്മില്‍ നല്ല വ്യാപാര കരാറാണുള്ളത്. അതുപോലെ യുദ്ധം അവസാനിപ്പിച്ച മറ്റ് രാജ്യങ്ങളുമായും യുഎസിന് മികച്ച വ്യാപാര കരാറുണ്ട്. വ്യാപാരബന്ധം ഉപയോഗിച്ചാണ് ഞാന്‍ സംഘര്‍ഷം അവസാനിപ്പിച്ചത്. ഇന്ത്യക്കും പാക്കിസ്ഥാനും പുറമേ തായ്ലന്‍ഡ്, കംബോഡിയ, അര്‍മേനിയ, അസര്‍ബൈജാന്‍, കൊസോവോ, സെര്‍ബിയ, ഇസ്രായേല്‍, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെയും സംഘര്‍ഷം അവസാനിപ്പിച്ചിട്ടുണ്ട്.
റഷ്യ~യുൈ്രകന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞാല്‍ തനിക്ക് നൊബേല്‍ നല്‍കണമെന്ന് ചിലര്‍ പറഞ്ഞിരുന്നതായും ട്രംപ് പറഞ്ഞു. അവരോട് താന്‍ ഒത്തുതീര്‍പ്പാക്കിയ മറ്റ് 7 രാജ്യങ്ങളുടെ കാര്യമാണ് ചോദിക്കാനുള്ളത്. അവ കണക്കാക്കി നോബേല്‍ സമ്മാനം നല്‍കിക്കൂടെ എന്നും ട്രംപ് ചോദിക്കുന്നു.
പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് ഇരു സൈന്യങ്ങളുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകളെ തുടര്‍ന്നാണെന്ന് ഇന്ത്യ വ്യക്തമാക്കുകയും ട്രംപിന്‍റെ വാദം തള്ളുകയും ചെയ്തെങ്കിലും വീണ്ടും ഇന്ത്യ~പാക് യുദ്ധം അവസാനിപ്പച്ചത് തന്‍റെ ഇടപെടന്‍ മൂലമാണെന്ന് ട്രംപ് ആവര്‍ത്തിക്കുകയാണ്.