/sathyam/media/media_files/2025/03/07/Scil7KTSUTRanBWFjTnI.jpg)
വാഷിങ്ടൻ ഡി സി : യുഎസ് കോൺഗ്രസിന്റെ സംയുക്ത സെഷനെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസംഗം 76 ശതമാനം അമേരിക്കക്കാരും അംഗീകരിച്ചതായി പോൾ. 23 ശതമാനം പേർ മാത്രമാണ് (നാലിലൊന്നിൽ താഴെ) - എതിർക്കുന്നു എന്നാണ് സർവേ ഫലം. സിബിഎസ് ന്യൂസ്/യുഗോവാണ് സർവേ നടത്തിയത്.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തിരിച്ചുവരവ് ഡെമോക്രാറ്റിക് നിയമനിർമാതാക്കൾ അംഗീകരികുന്നില്ലെങ്കിലും അവരുടെ നിയോജകമണ്ഡലങ്ങളിൽ ട്രംപിന്റെ പ്രസംഗം ഇഷ്ടപ്പെട്ടതായി പോൾ.
68 ശതമാനം കാഴ്ചക്കാരും ട്രംപിന്റെ പ്രസംഗത്തെ 'പ്രതീക്ഷാപൂർവക'മെന്നും, ഭൂരിപക്ഷം പേരും അതിനെ 'പ്രസിഡൻഷ്യൽ', 'പ്രചോദനം', 'ഏകീകരണം' എന്നും വിശേഷിപ്പിച്ചു. പ്രസംഗം കണ്ട അമേരിക്കക്കാരിൽ ഭൂരിഭാഗവും പ്രസിഡന്റ് തങ്ങൾ ശ്രദ്ധിക്കുന്ന വിഷയങ്ങളിൽ ധാരാളം സമയം ചെലവഴിച്ചതായി പറഞ്ഞതായി സർവേ കണ്ടെത്തി.
പ്രസിഡന്റ് ജോ ബൈഡന്റെ കീഴിൽ ആരംഭിച്ച പണപ്പെരുപ്പം നേരിടാൻ ട്രംപിന് വ്യക്തമായ പദ്ധതിയുണ്ടെന്ന് മൂന്നിൽ രണ്ട് ഭാഗത്തിലധികം പേരും പറഞ്ഞു. സർക്കാർ ചെലവുകൾ, കുടിയേറ്റം, അതിർത്തി എന്നിവയിലെ പാഴാക്കൽ എന്നിവയെക്കുറിച്ചുള്ള ട്രംപിന്റെ പദ്ധതി മുക്കാൽ ഭാഗത്തിലധികം പേർ പിന്തുണ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us