Advertisment

8 മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും നൽകും; ഓഫിസിലേക്ക് വരാൻ താൽപര്യമില്ലാത്തവർക്ക് രാജിവെയ്ക്കാമെന്ന് ട്രംപ്

New Update
Nhdnxnj

വാഷിംഗ്‌ടൻ ഡിസി:ഓഫിസിലെത്തി ജോലി ചെയ്യാൻ താൽപര്യമില്ലാത്ത ഫെഡറൽ ജീവനക്കാർക്ക് രാജിവെയ്ക്കാൻ അവസരം നൽകി ട്രംപ്. ഫെഡറൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള വൈറ്റ് ഹൗസിന്റെ ഏറ്റവും പുതിയ നീക്കമാണിത്. തന്റെ ഭരണത്തിന്റെ ഭാഗമായി തുടരാൻ ആഗ്രഹിക്കാത്ത സിവിൽ സർവീസുകാർക്ക് രാജിവെയ്ക്കാനുള്ള അവസരമാണ് ട്രംപ് നൽകുന്നത്. 8 മാസത്തെ ശമ്പളം പിരിച്ചുവിടൽ പാക്കേജ് ആയി നൽകാമെന്നും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 6 നകം തീരുമാനം അറിയിക്കണമെന്നാണ് ട്രംപിന്റെ ഉത്തരവ്. 

Advertisment

ജോലി രാജിവെച്ചാൽ ഈ വർഷം അവസാനം വരെ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് പേഴ്‌സനൽ മാനേജ്‌മെന്റ് ഓഫിസ് ചൊവ്വാഴ്ച അയച്ച ഇ–മെയിലിൽ ഫെഡറൽ ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്.

Advertisment