New Update
/sathyam/media/media_files/2025/11/08/f-2025-11-08-05-05-50.jpg)
ഡോണൾഡ് ട്രംപ് വീണ്ടും പ്രസിഡന്റായി സ്ഥാനമേറ്റ ജനുവരി 20നു ശേഷം 80,000 നോൺ-ഇമിഗ്രന്റ് വിസകൾ റദ്ദാക്കിയെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു. അതിൽ 16,000 മദ്യപിച്ചു വാഹനമോടിച്ച കുറ്റത്തിനാണ്.
Advertisment
അക്രമത്തിന്റെ പേരിൽ 12,000 വിസകളും മോഷണക്കുറ്റത്തിന് 8,000 വിസകളും റദ്ദാക്കി.
വിസയുടെ കാലാവധി കഴിഞ്ഞു തുടർന്നു താമസിച്ചു എന്ന കുറ്റത്തിനു ആറായിരത്തിലേറെ സ്റ്റുഡന്റ് വിസകൾ റദ്ദാക്കിയെന്നു ഓഗസ്റ്റിൽ ഡിപ്പാർട്മെന്റ് അറിയിച്ചിരുന്നു. ഏതാനും പേരുടെ വിസകൾ റദ്ദാക്കിയത് ഭീകരതയെ പിന്തുണയ്ക്കുന്നു എന്ന കുറ്റത്തിനാണ്.
വലതുപക്ഷ ആക്‌ടിവിസ്‌റ് ചാർളി കിർക്കിന്റെ വധത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ അഭിപ്രായം എഴുതിയതിനു ആറു പേരുടെ വിസ കഴിഞ്ഞ മാസം റദ്ദാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us