Advertisment

4,000 ടൺ നഷ്ടാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ബാൾട്ടിമോറിലേക്കു കൂറ്റൻ ക്രെയ്ൻ വരുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
sdfghjkloiuytfd

ന്യൂയോർക്ക് : ബാൾട്ടിമോറിൽ കപ്പലിടിച്ചു തകർന്ന പാലത്തിനടുത്തേക്കു പടുകൂറ്റൻ ക്രെയ്ൻ എത്തുന്നു. ഫ്രാൻസിസ് സ്കോട്ട് കി ബ്രിഡ്ജ് തകർന്നുണ്ടായ 4,000 ടൺ നഷ്ടാവശിഷ്ടങ്ങൾ നീക്കം ചെയ്തു രക്ഷാ പ്രവർത്തനത്തിന്റെ തടസം നീക്കാനാണ് ക്രെയ്ൻ എത്തിക്കുന്നത്. 

Advertisment

ചൊവാഴ്ച 984 അടി നീളമുള്ള എം വി ദാലി എന്ന ചരക്കു കപ്പൽ പട്ടപ്സ്കോ നദിയിലെ പാലത്തിൽ ഇടിച്ചതിനെ തുടർന്നു വെള്ളത്തിൽ വീണ പലരെയും കണ്ടുകിട്ടിയിട്ടില്ല. ആറു ജഡങ്ങൾ കണ്ടെടുത്തു. ഈസ്റ്റ് കോസ്റ്റിലെ ഏറ്റവും വലിയ ക്രെയ്ൻ ആണ് കൊണ്ടുവരുന്നത്.  വെള്ളിയാഴ്ച മറ്റു മൂന്നു കപ്പലുകൾ കൂടി ക്രെയ്നിന്റെ സഹായത്തിനു എത്തുന്നുണ്ട്.  

രക്ഷാപ്രവർത്തനം അതികഠിനമായ ജോലിയാണെന്നു ഗവർണർ വെസ് മൂർ പറഞ്ഞു. അത് മനസ്സിലാക്കണമെങ്കിൽ നഷ്ടാവശിഷ്ടങ്ങൾ അടുത്തു കാണണം. "ഏറെ സമയം വേണ്ട ജോലിയാണിത്." 

മൂന്നു ഫുട്‍ബോൾ ഗ്രൗണ്ടുകളുടെ നീളമുളള കപ്പലിന്റെ സ്റ്റീൽ ഫ്രെയിമുകൾ തൂങ്ങികിടപ്പാണ്. അതു തന്നെ 4,000 ടൺ ഉണ്ട്. 

കാണാതായവരെ കണ്ടെടുക്കുന്നതാണ് ഏറ്റവും പ്രധാന മുൻഗണന എന്നു മൂർ പറഞ്ഞു. 

Francis Scott Key Bridge
Advertisment