ബോയിംഗിന്റെ സ്റ്റാർലൈനർ ദൗത്യത്തിൽ പറന്നു ബഹിരാകാശത്തു കുടുങ്ങിയ നാസ യാത്രികർ സുനിതാ വില്ലിംസിനെയും ബുച് വിൽമറെയും തിരിച്ചു കൊണ്ടു വരാനുള്ള നാസ സ്‌പേസ് എക്‌സ് ബഹിരാകാശ യാനം ഞായറാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ എസ് എസ്) എത്തി. അടുത്ത ഫെബ്രുവരിയിൽ ആയിരിക്കും മടക്കയാത്ര എന്നാണ് നാസ പ്രഖ്യാപിച്ചിട്ടുള്ളത്.
ക്രൂ-9 അംഗങ്ങളായ നാസ യാത്രികൻ നിക്ക് ഹേഗ്, റോസ്കോസ്മോസ് യാത്രികൻ അലക്‌സാണ്ടർ ഗോർബനോവ് എന്നിവരാണ് സ്‌പേസ് എക്‌സിൽ ഉള്ളത്. ജൂണിൽ ഏതാനും ദിവസത്തെ ദൗത്യവുമായി സ്റ്റാർലൈനറിന്റെ ആദ്യ പറക്കലിൽ പോയ വില്യംസും വിൽമോറും പേടകത്തിനു കേടു സംഭവിച്ചതിനെ തുടർന്ന് ഐ എസ് എസിൽ കുടുങ്ങുകയായിരുന്നു.
സ്റ്റാർലൈനർ പക്ഷെ ഈ മാസം ആദ്യം തിരിച്ചു കൊണ്ടുവന്നു.ഫ്ലോറിഡയിലെ കേപ് കനവരാൾ സ്‌പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്നു ഞായറാഴ്ച്ച പറന്ന സ്‌പേസ് എക്സ് സ്‌പേസ് ലോഞ്ച് കോംപ്ലക്സ് 40ൽ നിന്നു മനുഷ്യരുമായി പുറപ്പെട്ട ആദ്യത്തെ ബഹിരാകാശ യാനമാണ്. അഞ്ചു മാസത്തെ ദൗത്യമുണ്ടെന്നു നാസ അറിയിച്ചു. വിൽമർ, വില്യംസ് എന്നിവർക്കായി ഓരോ സീറ്റുകൾ ഒഴിച്ചിട്ടിട്ടുണ്ട്.വ്യാഴാഴ്ച്ച പറക്കാൻ ആയിരുന്നു തീരുമാനമെങ്കിലും ഹെലെനി കൊടുംകാറ്റു മൂലം നീട്ടി വച്ചു.