Advertisment

യുഎസില്‍ 17 രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് 760 വര്‍ഷം തടവ്

New Update
7654esdfgh

പെന്‍സില്‍വാനിയ: ജോലി ചെയ്ത വിവിധ ആശുപത്രികളിലായ 17 രോഗികളെ കൊലപ്പെടുത്തുകയും നിരവധി പേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത നഴ്സിന് 760 വര്‍ഷം തടവ് വിധിച്ച് യുഎസ് കോടതി. പെന്‍സില്‍വാനിയയിലെ നഴ്സായ ഹീതര്‍ പ്രസ്ഡീയാണ് 2020നും 2023നും ഇടയിലായി താന്‍ ജോലി ചെയ്ത അഞ്ച് ആശുപത്രികളിലെ 17 രോഗികളെ കൂടിയ അളവില്‍ ഇന്‍സുലിന്‍ കുത്തിവച്ച് കൊലപ്പെടുത്തിയത്. പ്രതി കുറ്റംചെയ്തതായി കണ്ടെത്തിയ കോടതി വിവിധ കേസുകളിലായി 380 മുതല്‍ 760 വര്‍ഷം വരെ തടവു വിധിക്കുകയായിരുന്നു. മരണം വരെ പ്രതി തടവില്‍ കഴിയേണ്ടി വരും.

Advertisment

രാത്രികാലങ്ങളിലായിരുന്നു പ്രതി രോഗികളില്‍ കൂടിയ അളവില്‍ ഇന്‍സുലിന്‍ കുത്തിവച്ചിരുന്നത്. 22 രോഗികളിലാണ് ഇന്‍സുലിന്‍ കുത്തിവച്ചത്. ഇവരില്‍ പലര്‍ക്കും പ്രമേഹരോഗം ഉണ്ടായിരുന്നുമില്ല. അമിത അളവില്‍ ഇന്‍സുലിന്‍ ശരീരത്തില്‍ ചെന്നതോടെ 17 പേര്‍ മരിക്കുകയും ചെയ്തു. 43നും 104നും ഇടയില്‍ പ്രായമുള്ളവരായിരുന്നു ഇരകള്‍.

കഴിഞ്ഞവര്‍ഷം മെയില്‍ രണ്ട് രോഗികളെ വധിച്ചതിനാണ് ഇവര്‍ക്കെതിരേ ആദ്യം കേസെടുത്തത്.

പോലീസ് അന്വഷണത്തില്‍ മറ്റ് കൊലപാതകങ്ങളും പുറത്തുവരികയായിരുന്നു. രോഗികള്‍ക്കെതിരേ മോശം പെരുമാറ്റം നടത്തുകയും ഇവരെ അവഹേളിക്കുകയും ചെയ്യുന്ന ഹീതറിനെതിരേ സഹ നഴ്സുമാര്‍ പരാതി നല്‍കിയിരുന്നു.

രോഗികളെയും റസ്റ്റോറന്റുകളിലും മറ്റും വച്ച് കാണുന്നവരോട് കടുത്ത അതൃപ്തിയായിരുന്നു ഹീതറിനുണ്ടായിരുന്നതെന്നും ഇവരെ ദ്രോഹിക്കണമെന്ന് അമ്മയ്ക്ക് അയച്ച എസ്എംഎസ്സുകളില്‍ അവര്‍ വെളിപ്പെടുത്തിയിരുന്നുവന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ഹീതര്‍ പിശാചാണെന്നും തന്റെ പിതാവിനെ കൊന്ന ദിവസം രാവിലെ താനവരുടെ ഭീകരമുഖം കണ്ടതാണെന്നും കൊല്ലപ്പെട്ട രോഗികളില്‍ ഒരാളുടെ മകള്‍ കോടതിയില്‍ മൊഴി നല്‍കി.

 

 

 

 



          

crime nurse
Advertisment