Advertisment

ഡാലസിൽ അക്രമിയുടെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vvvvvvvvvvvvvghbn

വ്യാഴാഴ്ച രാത്രി ഡാലസ് ഓക്ക് ക്ലിഫിലെ കമ്മ്യൂണിറ്റി സെന്ററിന് പുറത്തുണ്ടായ വെടിവയ്പ്പിൽ ഡാലസ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. സംഭവത്തിൽ മറ്റ് രണ്ട് പൊലീസുകാർക്ക് പരുക്കേറ്റു. പൊലീസ് പ്രത്യാക്രമണത്തിൽ അക്രമിയെ വധിച്ചു.

Advertisment

ആക്രമണം നടക്കുന്ന വിവരം അറിഞ്ഞ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ പട്രോളിങ് വാഹനത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ ഒരു പൊലീസുകാരനെ കണ്ടെത്തിയെന്ന് ഡാലസ് പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ക്രിസ്റ്റിൻ ലോമാൻ പറഞ്ഞു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ആക്രമിക്ക് നേരെ വെടിയുതിർത്തു. ആക്രമി നടത്തിയ ആക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായും ലോമാൻ കൂട്ടിച്ചേർത്തു. 

30 വയസ്സുള്ള കോറി കോബ്-ബേയാണ് ആക്രമിയെന്നും ലൂയിസ്‌വില്ലെയിലെ സംഭവസ്ഥലത്ത് നിന്ന് രണ്ട് തോക്കുകൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഡാലസ് പൊലീസ് പ്രത്യേക അന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.

Advertisment